പരപ്പനങ്ങാടി: ജനു: 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നുവെന്ന പ്രമേയത്തിൽ എസ്.ഡി.പി ഐ തിരൂരങ്ങാടി മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഭീകരവിരുദ്ധ സംഗമങ്ങൾ നടത്തി.

പരപ്പനങ്ങാടി ,തിരൂരങ്ങാടി, പുതു പറമ്പ് , ചെട്ടിയാം കിണർ,നന്നംബ്ര എന്നിവിടങ്ങളിൽ പ്രവർത്തകർ പന്തം കൊളുത്തി,ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു.

ഗാന്ധിജിയേയും, ബാബരി മസ്ജിദും തകർത്ത ആർ.എസ് എസ്. രാജ്യത്തിൻ്റെ ഭരണഘടന തകർത്ത് കരിനിയമങ്ങൾ ചുട്ടെടുത്ത് ഇന്ത്യയെ തകർക്കാൻ അനുവദിക്കില്ലന്ന പ്രവർത്തകർ പ്രതിജ്ഞ ഏറ്റു വിളിച്ചു.

പരപ്പനങ്ങാടിയിൽ എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, മണ്ഡലം വൈസ് പ്രസിഡൻ്റ് സിദ്ധീഖ്, മുൻസിപ്പൽ പ്രസിഡൻ്റ് നൗഫൽ സി.പി., സെക്രട്ടറി സലാം കെ

തിരൂരങ്ങാടിയിൽ മണ്ഡലം സെക്രട്ടറി റിയാസ്, മുൻസിപ്പൽ പ്രസിഡൻ്റ് ഹബീബ്, സെക്രട്ടറി മുഹമ്മദലി,

നന്നംബ്രയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഫൈസൽ കൊടിഞ്ഞി , സെക്രട്ടറി ബഷീർ,

ചെട്ടിയാം കിണറിൽ പഞ്ചായത്ത് പ്രസിഡൻ്റ് സൈതലവി ബാപ്പു, സെക്രട്ടറി റഫീഖ്

എടരിക്കോട് പഞ്ചായത്ത് പ്രസിഡൻ്റെ മുസ്ഥഫ പുതു പറമ്പ്, യാസർ നേതൃത്വം നൽകി

Leave a Reply

Your email address will not be published.