ഇരിങ്ങാലക്കുട:മുരിയാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ്
ഊരകം ഈസ്റ്റ് ദീപം അംഗനവാടിയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
2018 ലെ വെള്ളപൊക്കത്തെ തുടർന്ന് അപകടാവസ്ഥയിലായിരുന്ന അംഗനവാടി കഴിഞ്ഞ 2 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.
ഇരിങ്ങാലക്കുട എം.എൽ എ യും ഉന്നത വിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ.ബിന്ദു വിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്തിൻ്റേയും എൻആർ ഇ ജി യുടേയും 6 ലക്ഷം രൂപയും വിനിയോഗിച്ചാണ് അങ്കനവാടി പുനർ നിർമ്മിക്കുന്നത് .
ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത് , മണി സജയൻ , മനീഷ മനീഷ് , തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ സ്വാഗതവും ഐസി ഡി എസ് സൂപ്രവൈസർ അൻസ അബ്രഹാം നന്ദിയും പറഞ്ഞു.
Leave a Reply