ലിയാന ഖാലിദ്

തിരൂർ: കോഴിക്കോട് നടന്ന മിസ് കേരള മത്സരത്തിൽ തിരൂർ ബി.പി.അങ്ങാടി സ്വദേശി ലിയാന ഖാലിദിന് കിരീടം.വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നാൽപതിലേറെ മലയാളികൾ പങ്കെടുത്ത മത്സരത്തിലാണ് ലിയാന നേട്ടമുണ്ടാക്കിയത്.ജീവകാരുണ്യ പ്രവർത്തകൻ ബോബി ചെമ്മണ്ണൂർ,സിനിമാതാരം മുൻസില എന്നിവർ ചേർന്നാണ് കിരീടമണിയിച്ചത്.ബി.പി.അങ്ങാടി
വിശ്വാസ് തിയേറ്ററിന് സമീപം പ്രവാസി മലയാളി വെട്ടിക്കാട്ടിൽ ഖാലിദിൻ്റേയും സീന ഖാലിദിൻ്റെയും മകളാണ് ലിയാന.കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്.സഹോദരങ്ങൾ: ജാസിം ഖാലിദ്,ലെന ഖാലിദ്.എൽ.കെ.ജി മുതൽ പ്ലസ്ടു വരെ തിരൂർ ഫാത്തിമമാത സ്കൂളിലാണ് ലിയാന പഠിച്ചത്.

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മിസ് കേരള മത്സരം വനംവകുപ്പ് മന്ത്രി എ.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു.സിനിമാതാരം ഇടവേള ബാബു,ഖത്തർ ഫിഫ ലോകകപ്പിലെ ഔദ്യോഗിക ഡി.ജെ സന,എഫ്.ഐ ഇവൻ്റ്സ് ചെയർമാൻ ആൻ്റ് പ്രൊഡ്യൂസർ എം.പി.രഞ്ജിത്ത്,സി.ഇ.ഒ ആൻ്റ് പ്രൊജക്റ്റ് മാനേജർ ഈസാ മുല്ലാല്ലി,കൊറിയോഗ്രാഫർ ദാലു കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി.സൗന്ദര്യ മത്സരത്തിൽ ശിൽപ ശാന്തി പിള്ള,സാന്ദ്ര സതീഷ് എന്നിവർ യഥാകൃമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Leave a Reply

Your email address will not be published.