തിരൂർ:ജെ.സി.ഐ തിരൂർ പുതിയ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണം ജനുവരി 30 ന് വ്യഴാഴ്ച്ച നടക്കും. 41-ാമത് പ്രസിഡൻ്റായി ഡോ.ജൗഹർ കാരാട്ട് സ്ഥാനമേൽക്കും.സെക്രട്ടറിയായി ഹാരിസ് കൈനിക്കരയേയും ട്രഷററായി അൻവർ കൂട്ടായിയേയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.വൈകിട്ട് ഏഴിന് പൂങ്ങോട്ടുകുളം ദാറുസലാം മാൾ ഗ്രൗണ്ടിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുക.
മുഖ്യാതിഥിയായി മുൻ ദേശീയ പ്രസിഡൻ്റ് പി.സന്തോഷ്കുമാർ പങ്കെടുക്കും.വിശിഷ്ടാതിഥികളായി തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗവും മുൻ മേഖലാ പ്രസിഡൻ്റുമായ അഡ്വ.എം.വിക്രം കുമാർ,മേഖലാ 28 പ്രസിഡൻ്റ് അഡ്വ.ജംഷാദ് കൈനിക്കര എന്നിവർ പങ്കെടുക്കും.ജെ.സി.ഐ തിരൂർ ഹെൽപ്പ് ഡെസ്ക്ക്,സ്മാർട്ട് ക്യാമ്പ്, ക്ലീൻ തിരൂർ,സ്കിൽമ,പരിശീലന പരിപാടികൾ,ട്രയിനിംഗ് ക്ലബ്ബ് തുടങ്ങി 41 പരിപാടികളാണ് 2025 ൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്.പത്രസമ്മേളനത്തിൽ ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര,ഡോ.ജൗഹർ കാരാട്ട്,ഷെമീർ കളത്തിങ്കൽ,വി.വി.സത്യാനന്ദൻ,ഹാരിസ് കൈനിക്കര,അഷറഫ് ചേലാടൻ,അൻവർ കൂട്ടായി,ഷറഫു തിരൂർ എന്നിവർ പങ്കെടുത്തു.
Leave a Reply