മലപ്പുറം: പ്രമുഖ വ്യാവസായിയും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ അജ്ഫാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടിയെ മലപ്പുറം പ്രസ്‌ക്ലബ് ആദരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ മൈലാടി വൈബ് ലാന്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉപഹാരം കൈമാറി. ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയും സമൂഹത്തില്‍ ദരിദ്രര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വരുമാനത്തിന്റെ നിശ്ചിത തുക മാറ്റിവെച്ചും സഹജീവി സ്‌നേഹത്തിന്റെ മാതൃക തീര്‍ത്തതിനാണ് ഉപഹാരം കൈമാറിയത്. ജീവ കാരുണ്യ രംഗത്ത് അജ്ഫാന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചടങ്ങില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, ജില്ലാ ഇന്‍ഫെര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, പ്രസ് ക്ലബ് പ്രസിഡന്റ് എസ് മഹേഷ് കുമാര്‍, സെക്രട്ടറി വി.പി നിസാര്‍, ട്രഷറര്‍ പി.എ അബ്ദല്‍ ഹയ്യ്. ഭാരവാഹികളായ വി.എം സുബൈര്‍, ഗീതു തമ്പി, പി.പി മുഹമ്മദ് അഫ്താബ്, കെ.ബി സതീഷ് കുമാര്‍, ജയേഷ് വില്ലോടി, വി.പി റഷാദ്, സുധസുന്ദര്‍, വിമല്‍കോട്ടയ്ക്കല്‍, നസീബ് കാരാട്ടില്‍ പ്രസംഗിച്ചു.
Leave a Reply