മീനടത്തൂർ: മീനടത്തൂർ CH ഫൗണ്ടേഷന്റെ കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്റർ പൂർത്തീകരണത്തിന് വേണ്ടിയുള്ള പ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിനുള്ള ഈത്തപ്പഴ ചാലഞ്ചിന്റെ നിറമരുതൂർ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചാരമൂലയിലെ പൗര പ്രമുഖനും ഉണ്ണിയാൽ മഹല്ല് കമ്മിറ്റി ട്രഷററുമായ കായക്കാട്ടു അസ്‌ലം സാഹിബിൽ നിന്നും ഓർഡർ സ്വീകരിച്ചു കൊണ്ട്താനുർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ എൻ മുത്തു കോയ തങ്ങൾ നിർവഹിച്ചു ,
ചടങ്ങിൽ നിറമരുതുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി, നിറമരുതുർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ശരീഫ് ഹാജി ചാരാത്ത്, ജനറൽ സെക്രട്ടറി കെ എം നൗഫൽ, കുവൈറ്റ് KMCC സംസ്ഥാന സെക്രട്ടറി മുഷ്ത്താക് തോലന്റകത്ത്, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കെ പി ബാപ്പു ഹാജി, ശരീഫ് എന്ന ബാവ, പഞ്ചാരമൂല CH സെന്റർ പ്രസിഡന്റ് ഉസ്മാൻ മാസ്റ്റർ, വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ CMT നസറുദ്ധീൻ ഷാ, KEK റഹ്മത്തുള്ള, മുതിർന്ന പത്ര പ്രവർത്തകൻ KPO റഹ്മത്തുള്ള എന്നിവർ സംബന്ധിച്ചു
Leave a Reply