മലപ്പുറം: മലപ്പുറം പ്രസ് ക്ലബ് കുടുംബ സംഗമം ‘രംഗേ ദോസ്തി’ മിനി ഊട്ടി വൈബ് ലാന്‍ഡില്‍ നടന്നു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി. അടുത്തിടെ സര്‍വിസില്‍നിന്ന് വിരമിച്ച മാധ്യമപ്രവര്‍ത്തകരായ കെ.പി.ഒ റഹ്മത്തുള്ള, സിദ്ദീഖ് പെരിന്തല്‍മണ്ണ എന്നിവര്‍ക്കുള്ള ഉപഹാരം കുഞ്ഞാലിക്കുട്ടി കൈമാറി. കഴിഞ്ഞ 35 വര്‍ഷമായി മലപ്പുറം പ്രസ് ക്ലബ് ഓഫിസ് അസിസ്റ്റന്റായി ജോലിചെയ്തുവരുന്ന വി. വിജയനെ വേദിയില്‍ ആദരിച്ചു.
മേളയോടനുബന്ധിച്ച് നടത്തിയ കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു. മാധ്യമപ്രവര്‍ത്തരും കുടുംബാംഗങ്ങളുമായി അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ് , അജ്ഫാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നെച്ചിക്കാട്ടില്‍ മുഹമ്മദ്കുട്ടി, ശിഫ അല്‍ ജസീറ ഗ്രൂപ്പ് പ്രതിനിധി യു. ഇബ്‌റാഹീം, മഅദിൻ അക്കാദമി ഡയറക്‌ടർ നൗഫൽ കോഡൂർ , മീഡിയ കോർഡിനേറ്റർ ഖാലിദ് സഖാഫി പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി വി.പി നിസാര്‍ സ്വാഗതവും ട്രഷറര്‍ പി.എ അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ വി.എം സുബൈര്‍, ഗീതു തമ്പി, ജോയിന്റ് സെക്രട്ടറി പി.പി അഫ്താബ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. അജയകുമാര്‍, പ്രജോഷ്‌കുമാര്‍, സമീര്‍ കല്ലായി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.പി റഷാദ്, സുധ സുന്ദരന്‍, കെ.ബി സതീഷ്‌കുമാര്‍, ജയേഷ് വില്ലോടി, വിമല്‍ കോട്ടക്കല്‍ നേതൃത്വം നല്‍കി.
Leave a Reply