താനൂർ : റിപ്പബ്ലിക് ദിനത്തിൽ എസ്ഡിപിഐ താനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വട്ടത്താണി ബാങ്ക് ഓഡിറ്റോറിയത്തിൽ pass + എന്നപേരിൽ എസ്എസ്എൽസി, പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി എ.കെ അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്,
കരിയർ കൺസൾട്ടന്റ്
സീനിയർ ഫാമിലി കൗൺസിലർ ഡോ : അസ്ലം പേരാമ്പ്ര ക്ലാസ് നൽകി.
മണ്ഡലം പ്രസിഡന്റ് സി. എം സദഖത്തുല്ല അധ്യക്ഷത വഹിച്ചു.
പോഗ്രാം കൺവീനർ ഷുഹൈബ് ഒഴൂർ,
മണ്ഡലം വൈസ് പ്രസിഡണ്ട് ടി.വി ഉമ്മർ കോയ,സെക്രട്ടറി സാജു വിശാറത്ത്, ട്രഷറർ മുനീർ മംഗലത്ത്, എന്നിവർ സംസാരിച്ചു.അബ്ദു ഒഴൂർ
എം.ടി അബ്ദുറഹിമാൻ,ഫവാസ് ഒഴൂർ,സഹദ് സൽമി എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ തൃശൂരിൽ വെച്ച് നടന്ന ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ 47 മത് ഇന്റർനാഷണൽ മത്സരത്തിൽ പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ
ഒഴൂർ ഓണക്കാട് സ്വദേശിനി
എൻ അലീന അബ്ദുല്ലയേയും, സബ്ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ
എൻ.വി ഹെൽന ഫത്തൂമിനെയും
എസ് ഡി പി ഐ ഒഴൂർ പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി ജില്ലാ സെക്രട്ടറി ഉപഹാരം നൽകി അനുമോദിച്ചു.
Leave a Reply