താനൂർ:പഞ്ചാര മൂല സി. എച്ച്. സെൻറർ റിപ്പബ്ലിക് ദിനത്തിൽ പ്രതിഭകളെയും, വിദ്യാഭ്യാസരംഗത്ത് നിസ്വാർത്ഥ സേവനമനുഷ്ഠിച്ച വരെയും ആദരിച്ചു. ഇംഗ്ലീഷ് കവിതാ രചനയിൽ ജില്ലാ കലോത്സവത്തിൽ വിജയിയായ ടി. നൂഹാ മറിയം, വിശുദ്ധ ഖുർആൻ പൂർണ്ണമായും മനപാഠമാക്കിയ പി.ടി നൂറാ അൻവർ കെ. ടി . റിസ്‌ലo, വിദ്യാഭ്യാസ രംഗത്ത് പ്രശസ്ത സേവനമനുഷ്ഠിച്ച പി. പി. ഇബ്രാഹിം, എം. കുഞ്ഞി മുഹമ്മദ്, കെ. ഹംസക്കുട്ടി ,പി.ടി. മുഹമ്മദ് താഹിർ എന്നിവരെയാണ് ആദരിച്ചത്. ആദരവ് സമ്മേളനം നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. സി എച്ച് സെൻറർ പ്രസിഡണ്ട് കെ.ടി. ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷൻ മുൻ ജോയിൻ ഡയറക്ടർ പി. എ. റഷീദ്, നിറമരുതൂർ പഞ്ചായത്ത് അംഗംവി .ഇ. എം. ഇക്ബാൽ, കെ. എം. നൗഫൽ, ടി മുഷ്താഖ്, സി .എം. ടി. നസറുദ്ദീൻ ഷാ, സി.പി. മുഹമ്മദ്, കെ. ഇ. കെ. റഹ്മത്തുല്ല എന്നിവർ സംസാരിച്ചു
Leave a Reply