താനൂർ : നിർഭാഗ്യവശാൽ നമ്മുടെ മഹത്തായ ഇന്ത്യ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത് മറ്റു രാജ്യങ്ങൾക്ക് പോലും സ്വീകാര്യതയുള്ള ഇന്ത്യൻ ഭരണഘടനക്ക് അസ്വീകാര്യത നൽകുന്നവരാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ളക്കുട്ടി തിരുത്തി പറഞ്ഞു.
ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്ന തലക്കെട്ടിൽ റിപ്പബ്ലിക് ദിനത്തിൽ ദേശവ്യാപകമായി എസ്.ഡി.പി.ഐ നടത്തുന്ന വിവിധ പ്രോഗ്രാമുകളുടെ ഭാഗമായി താനൂർ മണ്ഡലം കമ്മിറ്റിക്ക് കിഴിൽ കാളാട് അങ്ങാടിയിൽ സംഘടിപ്പിച്ച അംബേദ്കർ സ്ക്വയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് സദഖത്തുല്ല അധ്യക്ഷത വഹിച്ചു, സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ ജില്ലാ പ്രസിഡന്റ് അക്ബർ പരപ്പനങ്ങാടി റിപ്പബ്ലിക് ദിന സന്ദേശം നൽകി. വിമന്‍ ഇന്ത്യ മൂവ്മെന്റ് താനൂർ മണ്ഡലം പ്രസിഡന്റ് ഖദീജ അഷ്റഫ് ആശംസയർപ്പിച്ചു. മണ്ഡലം സെക്രട്ടറി സാജു വിശാറത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് ടി.വി ഉമ്മർ കോയ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം.ടി അബ്ദുറഹ്മാൻ, അൻവർ പൊക്ലത്ത് എന്നിവർ സംസാരിച്ചു.
വി കുഞ്ഞലവി,ഷറഫു ഹാജി പൊക്ലത്ത്,കെ സുലൈമാൻ,സലാം എന്നിവർ നേതൃത്വം നൽകി.
Leave a Reply