കാലടി :ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ കാലടി മുഖ്യകേന്ദ്രത്തിൽ ജനുവരി 26ന് രാവിലെ ഒൻപതിന് സർവ്വകലാശാലയുടെ ഭരണനിർവ്വഹണ സമുച്ചയത്തിന് മുമ്പിൽ നടന്നു. സിൻഡിക്കേറ്റ് അംഗവും പ്രൊഫസർ ഇൻ ചാർജ് ഓഫ് എക്സാമിനേഷൻസുമായ പ്രൊഫ. വി. ലിസി മാത്യു ദേശീയപതാക ഉയർത്തി, റിപ്പബ്ളിക് ദിന സന്ദേശം നൽകി. സ്റ്റുഡൻ്റ്സ് സർവീസസ് ഡയറക്ടർ ഡോ. വി. കെ. ഭവാനി, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. പി. എച്ച്. ഇബ്രാഹിം കുട്ടി, നാഷണൽ കേഡറ്റ് കോർപ്സ് ഓഫീസർ ലെഫ്റ്റനൻ്റ് ഡോ. ലിഷ സി. ആർ. എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.