
തിരൂർ : ഇന്ത്യ 76-ാം മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ എംഇഎസ് തിരൂർ യൂണിറ്റ് ഡോ ഖമറുന്നിസ്സ അൻവർ ഒരു പതിറ്റാണ്ടിലേറേയായി നേതൃത്വം നൽകിവരുന്ന നിർധനരും നിരാലംബരുമായ ഒട്ടനവധി ആശ്രിതർക്ക് അത്താണിയായി
പ്രവർത്തിക്കുന്ന സ്നേഹ വീട്ടിൽ സ്നേഹ സ്പർശവുമായി ഒത്തു ചേർന്നു.
ഒരു വർഷത്തേക്ക് ഉള്ള ക്ലീനിംഗ് സാമഗ്രഹികളാണ് കൊടുത്തത് , (വാഷിം പൗഡർ, ഫ്ലോർ ക്ലീനർ, പെയിസ്റ്റ്, ബ്രഷ്, ഹാൻ്റ് വാഷ് , സാനിറ്ററി നാപ്കിൻ, ക്ലീനിംഗ് ലിക്കുട് തുടങ്ങിയവ) ഇതിൽ ഉൾപ്പെടും .
തിരൂർ യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ കൈനിക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ പാറപുറത്ത് മൊയ്തീൻകുട്ടി എന്ന ബാവ ഹാജി സാമഗ്രികൾ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ബാവ ഹാജിയെയും ഡോ ഖമറുന്നിസ്സയെയും യുവ ജീവകാരുണ്യ പ്രവർത്തകൻ ഫൈസൽ ബാബുവിനെയും ഷാൾ അണിയിച്ച് ആദരിച്ചു.
സെക്രട്ടറി കെകെ അബ്ദുൽ റസാക്ക് ഹാജി, ഡോ അൻവർ, സലീം കൈനിക്കര, നജ്മുദ്ദിൻ കല്ലിങ്ങൽ, ഡോ ഫാസിൽ, മുഹമ്മദ് നിഷാദ്, ഡോ ജുനൈദ്, ഡോ സാജിത , നിഷസിറാജ്, റഷീദ് ചക്കുങ്ങൽ, മൊയ്തുട്ടി ഹാജി, പിപി അബ്ദുറഹിമാൻ, പിപി ഏന്തീൻ കുട്ടി, വികെ റഷീദ്, അബ്ദുള്ള സാഗർ , മൻസൂർ അലി , മുഹമ്മദ് കുട്ടി മുൾതാൻ എന്നിവർ സംസാരിച്ചു മമ്മി ചെറുതോട്ടത്തിൽ നന്ദി പറഞ്ഞു .
Leave a Reply