പരപ്പനങ്ങാടി : ഇന്ത്യൻ ഭരണഘടന തകർക്കാൻ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നുവെന്ന് എസ്.ഡി.പി ഐ ജില്ല കമ്മിറ്റി അംഗം മുസ്ഥഫ മാസ്റ്റർ പ്രസ്ഥാവിച്ചു.
പരപ്പനങ്ങാടിയിൽ എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർസ്ക്വയർ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
1950 ൽ റിപ്പബ്ലിക്കായ ഇന്ത്യക്ക് മഹത്തായ ഭരണഘടന തീർത്ത ഡോക്ടർ അംബേദ്ക്കറിനെ പോലും പരിഹസിക്കുന്ന ഭരണകർത്താക്കളാണ് രാജ്യം ഭരിക്കുന്നത്.
നിലവിലെ ഭരണഘടന തകരണമെന്ന് അവർ ആഗ്രഹിക്കുന്നു.
അതിന് വേണ്ടി രാജ്യത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു.
ഇന്ത്യയിലെ മുസ്ലീംങ്ങളും ഹിന്തുക്കളും തമ്മിലും, കൃസ്ത്യാനികളും, മുസ്ലിംങ്ങളും തമ്മിലും പ്രശ്നമില്ല, പ്രശ്നമുള്ളത് ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ആർ.എസ് എസും ഇന്ത്യയിലെജനങ്ങളും തമ്മിലാണ്. പ്രശ്നം കാരണം ജനങ്ങൾ ഇന്ത്യ നിലനിൽക്കണമെന്നാഗ്രഹിക്കുന്നു ആർ.എസ്.എസ് രാജ്യം തകർക്കാൻ നീക്കം നടത്തുന്നുവെന്നും, ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ചിദ്രശക്തികൾക്കെതിരെ ഒന്നിക്കണമെന്നും അദ്ധേഹം പ്രസ്ഥാവിച്ചു.
എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, പരപ്പനങ്ങാടി മുൻസിപ്പൽ പ്രസിഡൻ്റ് നൗഫൽ സി.പി., വിം ജില്ല കമ്മിറ്റി അംഗം ആസിയ ഹുസൈൻ, മുൻസിപ്പൽ സെക്രട്ടറി അബ്ദുൽ സലാം കെ, എസ്.ഡി.ടി.യു. ഏരിയ കമ്മിറ്റി അംഗം അഷ്റഫ് മൂസ എന്നിവർ സംസാരിച്ചു.
Leave a Reply