
തിരൂർ: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കറുത്ത അധ്യായമാണ് തിരൂരിൻ്റെ മണ്ണ് സാക്ഷിയായ 1921 വാഗൺ ട്രാജഡി സംഭവം.70 പേർ കൊല്ലപ്പെട്ട പ്രസ്തുത സംഭവത്തെ ദുരന്തം എന്നാണ് കൊളോണിയൽ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്.എന്നാൽ ജാലിയൻവാലാബാഗ് സംഭവം പോലെ വാഗണിൽ നടന്നതും കൂട്ടക്കൊലയാണ്.പ്രസ്തുത സംഭവത്തെ ദുരന്തം എന്നു വിശേഷിപ്പിക്കുന്നത് ചരിത്രത്തെ വളച്ചൊടുക്കലിന് തുല്യമാണ്.വാഗൺ ട്രാജഡി എന്ന പേര് മാറ്റി വാഗൺ കൂട്ടക്കൊല(വാഗൺ മാസഖർ) എന്നാക്കണമെന്നാവശ്യപ്പെട്ട് ജെ.സി.ഐ തിരൂർ മുഖ്യമന്ത്രിക്ക് ഇ.മെയിൽ വഴി നിവേദനം നൽകി.അതോടൊപ്പം വാഗൺ സ്മാരകങ്ങളായി നിലനിൽക്കുന്ന തിരൂർ ടൗൺഹാൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടേയും പേരിലും മാറ്റം ആവശ്യമാണെന്നാവശ്യപ്പെട്ട് തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി.നസീമക്ക് നിവേദനം നൽകി.
കൂട്ടക്കൊലയിൽ രക്തസാക്ഷികളായവരെ അടക്കം ചെയ്ത കോരങ്ങത്ത് പള്ളി,കോട്ട് പള്ളി,മുത്തൂർ കുന്ന് എന്നിവിടങ്ങളിലും പേരിൽ മാറ്റം വരുത്തേണ്ടതുണ്ട്.നഗരസഭ ടൗൺഹാൾ പരിസരത്ത് നടന്ന ചടങ്ങിൽ ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര,സെക്രട്ടറി അഷറഫ് ചേലാടൻ,ഐ.പി.പി.ഹനീഫ് ബാബു,ഷെമീർ കളത്തിങ്കൽ,തെസ്നീം കമറുദ്ദീൻ,അൻവർ കൂട്ടായി എന്നിവർ പങ്കെടുത്തു.
Leave a Reply