
ഊർങ്ങാട്ടിരി: കാട്ടാന അക്രമണവും കൃഷി നാശവും തുടർച്ചയായ ഊർങ്ങാട്ടിരിയിൽ പി.കെ. ബഷീർ എം.എൽ.എയുടെ നേതൃത്വത്തിൽ വനം , കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും വെറ്റിലപ്പാറയിൽ യോഗം ചേർന്നു. താമരശ്ശേരി രൂപത ബിഷപ് മാർ റമജിയോസ് ഇഞ്ചനാനിയെലിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം കാട്ടാന കിണറ്റിൽ ചാടിയ അട്ടറുമാക്കൽ സണ്ണിയുടെ വീടിന്റെ പരിസരത്ത് തന്നെയാണ് യോഗം കൂടിയത്.
ഏഴര കിലോമീറ്റർ സൗര തൂക്കു വേലി സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം അസിസ്റ്റന്റ് കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ കോനൂർകണ്ടി വരെ സൗര തൂക്കു വേലി നീട്ടണം എന്ന നാട്ടുകാരുടെ ആവശ്യം നിർബന്ധമായും പരിഗണിക്കാൻ പി.കെ ബഷീർ എം.എൽ.എ നേതൃത്വത്തിൽവനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചു.കൃഷി നാശനഷ്ട്ടം സംഭവിച്ചവർക്കുള്ള ധനസഹായം വേഗത്തിലാക്കാനുംകൃഷി ഇൻഷുറൻസ് അദാലത്ത് നടത്താനും തീരുമാനമായി. വന്യ മൃഗ ശല്യം രൂക്ഷമായ ഊർങ്ങാട്ടിരിയിലെ ചുണ്ടത്തു പൊയിൽ, പനമ്പിലാവ്, എടക്കാട്ട് പറമ്പ്, വെറ്റിലപ്പാറ, ഓടക്കയം വാർഡുകളിലെയും ചാലിയാർ പഞ്ചായത്തിലെയും പ്രശ്നങ്ങൾ കൂടി ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കാൻ വിപുലമായ യോഗം എംഎൽഎ യുടെ നേതൃത്വത്തിൽ വിളിക്കാൻ തീരുമാനിച്ചു.
കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ശ്രീലേഖ, ഫോറെസ്റ്റ് റേഞ്ച് ഓഫിസർ പി സലീം, ഡെപ്യൂട്ടി റേഞ്ചർ നാരായണൻ, ബ്ലോക്ക് കൃഷി ഓഫിസർ ഹസീന, ഊർങ്ങാട്ടിരി കൃഷി ഓഫിസർ സി.ടി. നിഷിദ, കൃഷി അസിസ്റ്റന്റ് കൃഷ്ണ ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, അംഗം പി.എസ്. ജിനേഷ്, ആസൂത്രണ സമിതി അംഗങ്ങളായ സൈഫുദ്ധീൻ കണ്ണനാരി, അനൂപ് മൈത്ര,സി. ടി. റഷീദ്, ടി. മുജീബ് റഹ്മാൻ, കെ. അബ്ദുൽ ഹമീദ്, വെറ്റിലപ്പാറ ഇടവക വികാരി ഫാ. അരുൺ വടക്കെയിൽ, ജനകീയ സമിതി ഭാരവാഹികൾ ആയ ബെന്നി പോൾ ഇഞ്ചനാനിയേൽ, അപ്പച്ചൻ കള്ളികാട്ട്, ജോഫി വെട്ടിക്കുഴി, പി.സി. ബിജു വെറ്റിലപ്പാറ, ഷൈജു വെള്ളാപ്പുഴ, ജോസ് കളപ്പുരതൊട്ടി, സജി കണിയാകുഴി, അഹമ്മദ് ചോലയിൽ സംബന്ധിച്ചു.
Leave a Reply