
ബീരാഞ്ചിറ:_ ജൽ ജീവൻ പദ്ധതിയുമായി ബദ്ധപ്പെട്ട് ആലത്തിയൂർ ബീരാഞ്ചിറ റോഡ് പിഡിപി തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പ്രസ്തുത റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബദ്ധപ്പെട്ടു വർഷങ്ങളായി റോഡ് പൊളിച്ചു അതിന്റെ വർക്ക് തുടങ്ങിയിട്ട്.
അധികൃതരുടെ അനാസ്ഥ കാരണം ഒരു ജീവൻ നടു റോഡിൽ പൊലിയുകയും ചെയ്തിരുന്നു.
അപകടങ്ങൾ ഇവിടെ നിത്യ സംഭവമാണ്. ആംബുലൻസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ നിരവധി വാഹങ്ങളാണ് ഈ റോഡ് ദിനേനെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.
ഒരു വർഷം മുമ്പ് തുടങ്ങി വെച്ച വർക്ക് ഇതുവരെ പൂർത്തീകരിക്കാൻ കഴിയാതെ പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. ഇതുമൂലം വ്യാപരികളും റോഡിന് സമീപത്തെ വീട്ടുകാരും പൊടിപടലങ്ങളാൽ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
പിഡിപി ഉൾപ്പെടെയുള്ള സംഘടനകൾ സമരം നടത്തുമ്പോൾ വെള്ളം തെളിച്ചും മറ്റും ഉപായം കൊണ്ട് ഓട്ട അടക്കുന്ന സ്ഥിതിയാണ് ഈ അനാസ്ഥക്ക് ഉത്തരവാദികളായ വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്നുള്ള സമീപനം.ഈ അവസ്ഥ തുടരാനാണ് അധികൃതരുടെ ഭാവമെങ്കിൽ ശക്തമായ സമരമുറകളുമായി പിഡിപി മുന്നോട്ട് പോകുമെന്ന് സംസ്ഥാന സെക്രട്ടറി ജാഫർ അലി ദാരിമി സമരം ഉൽഘടനം ചെയ്ത് കൊണ്ട് പറഞ്ഞു.
ഐ. എസ്. എഫ് മലപ്പുറം ജില്ല കോർഡിനേറ്റർ ഹാരിസ് വാണിയന്നൂർ, കെ. വി സൈതലിക്കുട്ടി, സലാം അതളൂർ, സുലൈമാൻ ബീരാഞ്ചിറ എന്നിവർ പ്രസംഗിച്ചു. വി. കെ അബൂബക്കർ, ജലീൽ ചെമ്മല, ശിഹാബ് എടശ്ശേരി, ടി. പി സലീം ബാബു, ജാഫർ ചെമ്മല, അൻവർ കൈനിക്കര എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.
Leave a Reply