
മംഗലം: മംഗലം പഞ്ചായത്തിലെ ആശാൻ പടിയിൽ SDPI പ്രവർത്തകൻ അഷ്കറിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച മുസ്ലിംലീഗ് ക്രിമിനൽ സംഘത്തെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത് നാട്ടിൽ സമാധാന അന്തരീക്ഷം സ്രഷ്ടിക്കണമെന്ന് SDPI തവനൂർ മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. അക്രമത്തിനിരയായ അഷ്കറിൻ്റെ വീട് സന്ദശിച്ച് സംസാരിക്കുകയായിരുന്നു നേതാക്കൾ.
സംഭവം കഴിഞ്ഞ് ഒരുമാസമായിട്ടും മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാനോ ഉപയോഗിച്ച ആയുധങ്ങളോ വാഹനങ്ങളോ കണ്ടെത്താനോ കഴിയാത്തതിലൂടെ പോലിസിൻ്റെ അനാസ്ഥയാണ് വെളിപ്പെടുന്നത്. കൃത്യം നടക്കുന്ന സമയത്ത് വാർഡ് മെമ്പർ ഉൾപെടെയുള്ള ലീഗ് പ്രവർത്തകർ സ്ഥലത്ത് ഉണ്ടായിട്ടും അക്രമികളെ തടയാനോ പോലിസിനെ അറിയിക്കാനോ തയ്യാറാവാത്തത് മുസ്ലിം ലീഗ് നേത്രത്വത്തിൻ്റെ അറിവോടെയാണ് ആക്രമണം നടന്നത് എന്നതിന് തെളിവാണ്. പോലീസിൻ്റെ നിഷ്ക്രിയത്വം തീരദേശത്ത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. മണ്ഡലം സെക്രട്ടറി ജലിൽ എടപ്പാൾ, വൈസ് പ്രസിഡന്റ് സൈനുദ്ധീൻ അയങ്കലം, സെക്രട്ടറി നാസർ ഇ.പി, ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള കുട്ടി തിരുത്തി, മുസ്തഫ തങ്ങൾ, ആദിൽ മംഗലം, അൻസാർ മൂതൂർ, കബീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Leave a Reply