
അരീക്കോട്: ഓടക്കയം കൂരം ങ്കല്ലിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപെടുത്തി കാട്ടിലേക്ക് അയച്ചെങ്കിലും തുടർന്നും കാട്ടാന ശല്യം ഉണ്ടാവാതിരിക്കാൻ മുൻകരുതലായി വയനാട്ടിൽ നിന്ന് രണ്ട് കുങ്കിയാനകളെ ഓടകയത്ത് എത്തിച്ചു’
ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താനാണ് കുങ്കിയാനകളെ എത്തിച്ചത്.വ്യാഴായാഴ്ച ഒരു മണിയോടെ നാട്ടിലിറങ്ങിയ ആനകളെ പടക്കം പൊട്ടിച്ച് ഓടിക്കുന്നതിനിടയിലാണ്കൂരംകല്ല് സണ്ണി സേവ്യറുടെ കൃഷിയിടത്തോട് ചേർന്നുള്ള കിണറ്റില്‍ വീണത്.വീതി കുറവുള്ള കിണറ്റിൽ വീണ കാട്ടാനക്ക് ശാരീരിക പരിക്കുകൾ ഏൽക്കുവാൻ സാധ്യത ഏറെയാണ്. എന്നാൽ രാത്രിയിൽ വനത്തിലേക്ക് കടത്തിവിട്ട കാട്ടാനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ വനം വകുപ്പ് നടപ്പടി സ്വീകരിച്ചിട്ടില്ല.
ഓടക്കയം ഭാഗത്ത് ആനകൾ കൃഷിയിടങ്ങൾക്ക് നാശനഷ്ടം വരുത്താറുണ്ട്.
ആനകളുടെ ശല്യത്തില്‍ നിന്നും കൃഷിയിടം രക്ഷിക്കുന്നതിന്നായി കർഷകർ കൂട്ടമായി ആനയെ വിരട്ടൽ പതിവാണ്. ബുധനാഴ്ച രാത്രിയിൽ രണ്ട് ആനയെ വിരട്ടുന്നതിനിടെയാണ് കൊമ്പൻ കിണറ്റില്‍ വീണത്. അർദ്ധ രാത്രി കിണറ്റില്‍ വീണവിവരം വനം വകുപ്പിനെ അറിയിച്ചിരുന്നുവെങ്കിലും കാര്യമായ നടപടി കൈകൊണ്ടിരുന്നില്ല.വ്യാഴാഴ്ച കാലത്ത് ആനയെ രക്ഷിക്കാനായി വനം വകുപ്പ് ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ ജനകീയ ചെറുത്ത് നിൽപ് കാരണം രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നില്ല.
മാരത്തോണ്‍ ചർച്ച നടത്തിയെങ്കിലും നാട്ടുകാരുടെ വിയോജിപ്പില്‍ തീരുമാനമാകുന്നതില്‍ കാലതാമസം നേരിട്ടു.
തുടർന്ന് ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്ന് പെരിന്തൽമണ്ണ സബ് കലക്ടർ അപൂർണ ത്രിപാടി, ഏറനാട് തഹസിൽദാർ മണികണ്ഠൻ എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുമായി ഏറെ നേരം ചർച്ച നടത്തിയതിന്ന് ശേഷമാണ് രാത്രി എട്ടോടെ തീരുമാനത്തിലെത്തിയത്. തുടർന്ന് തീരുമാനം പൊതുജനത്തെ ബന്ധപ്പെട്ടവർ അറിയിക്കുകയും ചെറുത്ത് നിൽപ് തുടർന്നാല്‍ ജില്ല കലക്ടറുടെ നിരോദനാജ്ഞ നിലനില്ക്കുുന്നതിനാല്‍ തുടർ നടപടി സീകരിക്കുമെന്ന നിർദേശത്തെ തുടർന്ന് ചെറുത്ത് നിൽപ് അവസാനിപ്പിക്കാന്‍ സമര മുഖത്തുള്ളവർ നിർബന്ധിതരായി. ആനയെ രക്ഷപ്പെടുത്തി കാടുകളിലേക്ക് അയക്കുന്നതോടെ വീണ്ടും നാട്ടിലിറങ്ങി പരാക്രമം കാണിക്കുമെന്ന് ചൂണ്ടികാണിച്ചായിരുന്നു നാട്ടുകാരുടെ ചെറുത്ത് നിൽപ് . രക്ഷപ്പെടുത്തുന്ന ആനയെ പ്രദേശത്തെ ഉൾകാടുകളിലേക്ക് മാറ്റണമെന്ന ആവശ്യത്തെ ആദ്യത്തില്‍ വനം വകുപ്പ് വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും സമരം ശക്തമാകുമെന്ന് ഭയന്നാണ്
വനം വകുപ്പ് കുങ്കിയാനകളെ എത്തിച്ച് ആനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാൻ താൽക്കാലികമായി കുങ്കിയാനകളെ ഉപയോഗിക്കാൻ തീരുമാനിച്ചത്. കുരംകല്ല് സണ്ണി സേവ്യറുടെ കൃഷിയിടത്തോട് ചേർന്നുള്ള കിണറിൽ ഒരു വശം ചാൽ കീറിയാണ് ആനക്ക് പുറത്തേക്ക് വഴിയൊരുക്കിയത്
ആന വീണ് നാശം സംഭവിച്ച കിണർ പുനർനിർമ്മിക്കുന്നതിന് സ്ഥലത്തിന്റെ ഉടമസ്ഥൻ
സണ്ണി അട്ടാറുമാക്കലിന് 150000 രൂപയുടെ ചെക്ക് നിലമ്പൂർ നോർത്ത് ഡിവിഷൻ
എ സി എഫ് അനീഷ സിദ്ധിഖ് കൈമാറി

Leave a Reply