
അമേരിക്കയിലെ പ്രശസ്തമായ എം.ഐ.ടി ബോസ്റ്റണില്‍ നടക്കുന്ന ലോക ഡിജിറ്റല്‍ ഫെസ്റ്റ് സമ്മിറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത് മൈ സ്‌കൂള്‍ തിരൂര്‍ വിദ്യാര്‍ഥികള്‍. ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥികളായ മുഹമ്മദ് അയാന്‍ വെള്ളേക്കാട്ട്, ഹാബിസ് സയീം വെള്ളേക്കാട്ട് എന്നിവരാണ് 2025 ജനുവരി 30ന് നടക്കുന്ന സമ്മിറ്റില്‍ സ്‌കൂളിനേയും കേരളത്തെയും പ്രതിനിധീകരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു വെബ്‌സൈറ്റായ ചാര്‍ ഇറ്റ്
ഫോര്‍വേഡ് തയാറാക്കിയിരിക്കുന്നത് സ്‌കൂളിലെ വിദ്യാര്‍ഥികളാണെന്ന് തിരൂർ മൈ സ്കൂൾ അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സംഭാവന ചെയ്യുന്ന ഓരോ 50 രൂപയില്‍ നിന്നും ഒരു കിലോഗ്രാം ബയോചാര്‍ വരെ ഉല്‍പ്പാദിപ്പിക്കാം. സംഭാവന ചെയ്യുന്ന ഓരോ യുഎസ് ഡോളറിനും 1 പൗണ്ട് (2.5 kg) സമുദ്ര മാലിന്യം നീക്കം ചെയ്യുന്ന ടീം സീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ഥികള്‍ മലിനീകരണം നേരിടാനുള്ള അവസരം കണ്ടെത്തിയത്.
വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി നടത്തിയ ഗവേഷണത്തിലൂടെ വിള മാലിന്യം കത്തിക്കുന്നത് വായുമലിനീകരണത്തിനൊരു പ്രധാന കാരണമാണെന്ന് വിദ്യാര്‍ഥികള്‍ കണ്ടെത്തി. ഓക്‌സിജന്റെ അഭാവത്തില്‍ വിളമാലിന്യത്തെ ബയോചാരമാക്കി മാറ്റുന്ന പ്രക്രിയയായ പൈറോളിസിസ് ഇതു പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നു. ഇന്ത്യയിലും ആഗോളതലത്തിലും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. വെബ്‌സൈറ്റിലൂടെ സംഭാവനയായി ലഭിക്കുന്ന പണം ഇതിനായി ഉപയോഗിക്കും.
സൈബര്‍ സ്‌ക്വയര്‍ എന്ന യുഎസിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാഭ്യാസ രംഗത്തെ മുന്‍നിര കമ്പനിയുമായി ചേര്‍ന്നാണ് മൈ സ്‌കൂള്‍ തിരൂര്‍ ഈ അവസരം സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സാങ്കേതിക കഴിവുകള്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ പ്രദര്‍ശിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്‌കൂളായി മൈ സ്‌കൂള്‍ തിരൂര്‍ മാറുന്നു. പുതുതലമുറക്ക് വേണ്ട സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വിദ്യാഭ്യാസവും പഠനാന്തരീക്ഷവും വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കുകയാണ് മൈ സ്‌കൂള്‍ തിരൂര്‍.
വാർത്ത സമ്മേളനത്തിൽ സ്കൂൾ മൈ സ്കൂൾ ഡയറക്ടർ ഷെറിൻ മാത്യു, സ്കൂൾ മാനേജർ പി.അജിത് കുമാർ,എച്ച്. കെ. സ്കൂൾ ട്രൻസ് സി. ഇ, ഒ ഹരി കൃഷ്ണൻ, വേൾഡ് ഡിജിറ്റൽ ഫെസ്റ്റ് സമ്മിറ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളായ മുഹമ്മദ് അയാൻ വെള്ളേകാട്ട്, ഹാബിസ് സയീം എന്നിവർ പങ്കെടുത്തു

Leave a Reply