ഗതാഗതക്കുരുക്ക് നിത്യസംഭവമായ വൈലത്തൂർ ടൗണിൽ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പോലീസിനെ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് താനൂർ ഡി .വൈ.എസ് .പി ക്ക് നിവേദനം നൽകുന്നു


വൈലത്തൂർ: മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് നിത്യസംഭവമായ വൈലത്തൂർ ടൗണിൽ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പോലീസിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് താനൂർ ഡി .വൈ. എസ് പിക്ക് പയസ് ജോർജിന് നിവേദനം നൽകി. ജീവൻ രക്ഷാ വാഹനങ്ങളും, സ്ത്രീകളും, കുട്ടികളും, വിദ്യാർത്ഥികളുമുൾപ്പെടെയുള്ളവർ ദിനംപ്രതി ഈ ദുരിതത്തിൻ്റെ ഇരകളായിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയാണ് വൈലത്തൂർ ടൗണിലുള്ളത്

K V V E S താനൂർ മണ്ഡലം പ്രസിഡൻ്റ് N .N മുസ്തഫ കമാൽ മണ്ഡലം ജനറൽ സെക്രട്ടറിയും വൈലത്തൂർ യൂണിറ്റ് പ്രസിഡൻ്റുമായ അഷറഫ് പന്നിക്കണ്ടത്തിൽ, വൈ: പ്രസിഡൻറ് A ..ദാമോദരൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published.