
പരപ്പനങ്ങാടി :പരപ്പനങ്ങാടി നഗരസഭ വർണ്ണചിറകുകൾ എന്നപേരിൽ ജാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഭിന്നശേഷി കുട്ടികളുടെ കാലോത്സവം സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഉത്ഘാടനം നിർവഹിച്ചു.
നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ വെച്ച് ആദരിച്ചു.
കുട്ടികളുടെ വ്യത്യസ്ത കലാ പരിപാടികൾ അവതരിപ്പിച്ചു.
വൈസ് ചെയർപേഴ്സൻ ബി പി ഷാഹിദ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ കെ പി മുഹ്സിന,ഖൈറുന്നിസ താഹിർ,
സീനത്ത് ആലിബാപ്പു,വി കെ സുഹറ,
സി നിസാർ അഹമ്മദ്,
മുൻ വൈസ് ചെയർപേഴ്സൻ കെ ഷഹർബാനു, മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,
കൗൺസിലർമാരായ കോയ, സുമി റാണി, ജൈനിഷ, ഐ സി ഡി എസ് സൂപ്പർവൈസർ ഷീജ ജോസഫ് ,
മുജീബ്, ലത്തീഫ് തെക്കേപാട്ട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സാഹിർ ചടങ്ങിന് നന്ദി പറഞ്ഞു.
Leave a Reply