കോട്ടക്കൽ: പോണ്ടിച്ചോരിയിൽ വെച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രോത്സവത്തിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന 25 കുട്ടികളിൽ മലപ്പുറത്തിൻ്റെ മികവ് തെളിയിച്ചിരിക്കയാണ് ഒതുക്കുങ്ങൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയായ മുഹിമ്മദ് രഹ്നാസ് . കേരളത്തിൽ നിന്നും സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ മികവ് തെളിയിച്ച മൂന്ന് പേർക്കും ശാസ്ത്ര വിഭാഗത്തിൽ നിന്നും 22 പേർക്കുമാണ് ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഇതിൽ ഗണിത വിഭാഗത്തിലാണ് രഹ്‌നാസ് മത്സരിക്കുന്നത്. മലപ്പുറം ജില്ലയിൽ നിന്നും രഹ്നാസ് മാത്രമാണ് പങ്കെടുക്കുന്നത്. ത്രികോണമിതിയിലെ പ്രവർത്തന മോഡലാണ് രഹ്നാസ് അവതരിപ്പിക്കുന്നത്. മേള ശനിയാഴ്ച്ച അവസാനിക്കും.

Leave a Reply

Your email address will not be published.