കേരളത്തിനു
വേണ്ടി സാറ്റ് തിരൂർ ബൂട്ടണിയും

മലപ്പുറം:അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഐ ലിഗ് 2 ഡിവിഷൻ ഫുട്ബോൾ മത്സരങ്ങൾക്ക് ശനിയാഴ്ച
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമെന്ന് സംഘാടകർ
വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്തെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 8 ടീമുകളാണ് പങ്കെടുക്കുന്നത്
കേരളത്തെ പ്രതിനിധീകരിച്ച് സാറ്റ് തിരൂരാണ് മത്സര രംഗത്തുള്ളത്
‘ജനുവരി 25ന് തുടങ്ങി ഏപ്രിൽ 19നാണ് മത്സരം അവസാനിക്കുന്നത്
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ
വൈകീട്ട് 4:00 മണിക്ക് നടക്കുന്ന
ഉദ്ഘാടന മത്സരത്തിൽ സാറ്റ് തിരൂരും ബാംഗ്ലൂർ എഫ്സിയും തമ്മിൽ മത്സരിക്കും.
പ്രഗൽഭരായ കളിക്കാരുമായാണ്
സാറ്റ് തിരൂർ മത്സരത്തിന് എത്തുന്നതെന്ന് സാറ്റ് ഭാരവാഹികൾ പറഞ്ഞു
രണ്ടാഴ്ചയായി കോഴിക്കോട് സർവ്വകലാശാല സ്റ്റേഡിയത്തിൽ
കോച്ച് ക്ലിയോഫാസ് അലക്സിന്റെ നേതൃത്വത്തിൽ ടീം
തിവ്ര പരിശീലനത്തിലാണ്.

മത്സരം വൈകിട്ട്
4 മണിക്ക് പി.ഉബൈദുള്ള എം.എൽ.എ ഉദ്ലാടനം ചെയ്യും കെ.എഫ്.എ
വൈസ്
പ്രസിഡൻറ് മുഹമ്മദ് സലിം,ഡി എഫ് എ പ്രസിഡണ്ട് ജലീൽ മയുര എന്നിവർ അതിഥികളാവും

പത്രസമ്മേളനത്തിൽ
സാറ്റ് പ്രസിഡണ്ട് വി.പി. ലത്തിഫ്
സെക്രട്ടറി ഷറഫുദ്ധീൻ തെയ്യസാട്ടിൽ
വൈസ് പ്രസിഡണ്ട് കണ്ടാത്ത് കുഞ്ഞിപ്പ
ജോയിൻ്റ് സെക്രട്ടറി
കെ.ടി ഇബ്നു വഫ
മിഡിയ കോഡിനേറ്റർ
മുജീബ് താനാളൂർ
എന്നിവർ സംസാരിച്ചു്

Leave a Reply

Your email address will not be published.