താനൂർ:നിറമരുതൂർ പഞ്ചായത്തിലെ സി. എച്ച്. സെൻറർ പ്രതിഭകളെ ആദരിക്കുന്നു. വിദ്യാഭ്യാസ, കലാ, ഖുർആൻ മനപ്പാഠരംഗത്ത് കഴിവ് തെളിയിച്ച വരെയാണ് ആദരിക്കുന്നത്. പ്രശസ്ത സേവനത്തിനു ശേഷം വിരമിച്ച അധ്യാപകരായ എം. കെ .ഹംസ , പി പി ഇബ്രാഹിം, എം കുഞ്ഞുമുഹമ്മദ്, കെ ഹംസക്കുട്ടി, മലപ്പുറം ഡി. ഡി. ഇ.ഓഫീസിൽ നിന്നും വിരമിച്ച പി.ടി മുഹമ്മദ്താഹിർ എന്നിവരെയും ഖുർആൻ മനപ്പാഠമാക്കിയ പി.ടി .നൂറ അൻവർ, കെ.ടി . റിസ്‌ലo ഇംഗ്ലീഷ് കവിതാരചനയിൽ സമ്മാനം നേടിയ ടി.നൂഹാ മറിയം എന്നിവരെയാണ് ആദരിക്കുന്നത്. ജനുവരി 26 ഞായറാഴ്ച റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം 4 മണിക്ക് കായക്കാട് അങ്ങാടിയിലെ മുസ്താക്കിന്റെ വീട്ടിൽ വച്ചാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി പബ്ലിക് റിലേഷൻ വകുപ്പ് മുൻ ജോയിൻ ഡയറക്ടർ പി എ റഷീദ് എന്നിവർ പങ്കെടുക്കും.
Leave a Reply