വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ ഉൾപ്പെട്ട് ജീവിതമാർഗ്ഗം നഷ്ടപ്പെട്ട നജ്മുദ്ദീൻ എന്ന സഹോദരന് ഉപജീവനത്തിന് മാർഗ്ഗമായി കട നിർമ്മിച്ച് നൽകി വളവന്നൂർ പഞ്ചായത്തിലെ വാരണാക്കര ഗ്രീൻ ചാനൽ മാതൃകയായി . നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മയായ ഗ്രീൻ ചാനൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സംഘടനയാണ്. ചൂരൽമലയിൽ നടന്ന ചടങ്ങിൽ വെച്ച് ഗ്രീൻ ചാനൽ നിർമ്മിച്ച് സംവിധാനിച്ച സ്ഥാപനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.

ഗ്രീൻ ചാനൽ ചെയർമാൻ ടി.പി അബ്ദുൾ കരീം ആദ്ധ്യക്ഷ്യം വഹിച്ചു. കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ടി ഹംസ , ഷറഫുദ്ധീൻ ഫൈസി, യഹ്‌യാ ഖാൻ തലക്കൽ , സി.കെ നൂറുദ്ധീൻ , സുകുമാരൻ , മൻസൂർ കെ , നഷീദ അൻവർ , സി.പി ഷമീർ , സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. ഗ്രീൻ ചാനൽ ചെയ്ത ഈ നന്മ നിറഞ്ഞ പ്രവർത്തനത്തെ എല്ലാവരും പ്രശംസിച്ചു.

Leave a Reply

Your email address will not be published.