വെറ്റിലപ്പാറ :സനീഷ്കുമാർ ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ചിറക് പദ്ധതിയും ഇസാഫ് ഫൗണ്ടേഷനും ചേർന്ന് വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിലെ 43 വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു
യാത്രയുടെ ഭാഗമായി നിയമസഭ മന്ദിരം സന്ദർശിച്ച വിദ്യാർത്ഥികൾ മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു തുടങ്ങിയവരുമായി ആശയവിനിമയം നടത്തി.
വിദ്യാർത്ഥികളോടൊപ്പം മന്ത്രിയെ സന്ദർശിച്ച സനീഷ്കുമാർ ജോസഫ് എം എൽ എ ഹോസ്റ്റലിലെ കുടിവെള്ള പ്രതിസന്ധി ചൂണ്ടിക്കാണിച്ചപ്പോൾ പ്രശ്ന പരിഹരിക്കുവാനുള്ള നടപടികൾ ഉടൻ സ്വീകരിയ്ക്കുമെന്ന് പട്ടികജാതി വകുപ്പ് മന്ത്രി ഒ ആർ കേളു ഉറപ്പു നൽകി. ഹോസ്റ്റലിൽ അടിസ്ഥാനസൗകര്യ വികസനം നടപ്പിലാക്കാമെന്ന കാര്യവും വിദ്യാർഥികൾ മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തി.
ശാസ്ത്ര സാങ്കേതിക മ്യൂസിയം ,നിയമസഭ മ്യൂസിയം , പ്ലാനിറ്റോറിയം, ബീച്ച് എന്നിവിടങ്ങൾ സന്ദർശിച്ചാണ് ഇസാഫ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ബാലജ്യോതി പ്രോജെക്ടിലെ അംഗങ്ങളായ വിദ്യാർത്ഥികൾ മടങ്ങിയത്.
ഇസാഫ് ഫൗണ്ടേഷൻ അസ്സിസ്റ്റന്റ് ഡയറക്ടർ സജി ഐസക്, പ്രോഗ്രാം
മാനേജർ ജോർജ്ജ് എം പി , ഹോസ്റ്റൽ വാർഡൻ അജീഷ് തുടങ്ങിയവർ പഠനയാത്രയുടെ മേൽനോട്ടം വഹിച്ചു.
Leave a Reply