ജിദ്ദ: കിഴക്കൻ സൗദിയിലെ തുറമുഖ – വ്യവസായ നഗരമായ ജുബൈലിൽ ഉണ്ടായ അതിദാരുണമായ സംഭവത്തിൽ അമ്പത്തിമൂന്ന്കാരനായ ഒരു ഇന്ത്യൻ പിതാവ് സ്വന്തം മകന്റെ കയ്യാൽ അതിക്രൂരമായി കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ തന്നെയായ കുമാർ യാദവ് ആണ് കൊലയാളി. ഇയാളെ സൗദി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അച്ഛനെ കഴുത്തു ഞെരുക്കിയാണ് മകൻ കൊലപാതകം നടത്തിയത്. അതിനു മുമ്പായി കണ്ണുകൾ ചൂഴ്ന്നെടുക്കുകയും മറ്റു മൃഗീയ ചേഷ്ട്ടകൾ കൂടി നടത്തുകയും ചെയ്തിരുന്നെന്നുമാണ് പ്രാഥമികമായ വിവരങ്ങൾ. വിശദമായ അന്വേഷണങ്ങൾ പല വഴികളിലൂടെയും ബന്ധപ്പെട്ട സൗദി വിഭാഗങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
നാട്ടിൽ ലഹരിക്ക് അടിമപ്പെട്ട് താന്തോന്നിയായി കഴിഞ്ഞിരുന്ന മകനെ ഒന്നര മാസം മുമ്പാണ് അച്ഛൻ സൗദിയിലേക്ക് കൊണ്ടുവന്നത്. സൗദിയിലെ സാഹചര്യത്തിൽ ലഹരിയിൽ നിന്നും മറ്റു ദുർവൃതികളിൽ നിന്നും മകൻ രക്ഷപ്പെടും എന്ന ശുഭപ്രതീക്ഷയോടെയായിരുന്നു അച്ഛന്റെ നീക്കം. ജുബൈലിൽ ഒരു പ്രമുഖ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അച്ഛൻ ശ്രീകൃഷ്ണ യാദവ്.
Leave a Reply