കാലടി: ചരിത്രാനേഷി ഷൺമുഖൻ ആണ്ടലാട്ടിനെ സിപിഐ (എം) കാലടി ലോക്കൽ കമ്മറ്റി അനുസ്മരിച്ചു.
സിപിഐ (എം) എറണാകുളം ജില്ലാ കമ്മറ്റിയംഗവും സർക്കിൾ സഹകരണ യൂണിയൻ ചെയർ മാനുമായ കെ എ ചാക്കോച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി.
മുതിർന്ന സിപിഐ (എം) നേതാവ് എം കെ കുഞ്ചു അധ്യക്ഷനായി.

ഏരിയ കമ്മറ്റി അംഗം എം ടി വർഗ്ഗീസ്, ലോക്കൽ കമ്മറ്റി സെക്രട്ടറി ബേബി കാക്കശ്ശേരി, അഡ്വ.എം വി പ്രദീപ് എന്നിവർ സംസാരിച്ചു.
1936 ൽ എറണാകുളം പുത്തൻ വേലിക്കരയിൽ
ജനിച്ച ഷൺമുഖൻ ആണ്ടലാട്ട് കൗമാരപ്രായത്തിൽ തന്നെ കാലടിഎത്തിചേർന്നു.
അന്തരിച്ച സിപിഐ എം നേതാവ് എം കെ അനന്തൻ
പിള്ളയോടോപ്പം യൂണിയനുകൾ കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങി.
വിപ്ലവകവി കെപിജിയുടെ ഒന്നാം ചരമവാർഷികം കാലടിയിലാണ് ആചരിച്ചത്.

ഇഎംസ്, ജോസഫ് മുണ്ടശേരി, തായാട്ട്ശങ്കരൻ, വൈലോപ്പിള്ളി, പ്രേംജി മുതാലായവർ പങ്കെടുത്ത ആസമ്മേളനത്തിൻറെ
മുഖ്യ സംഘാടകൻ ഷൺമുഖൻ ആണ്ടലാട്ടായിരുന്നു.
ദീർഘകാലം ചിന്ത വാരികയുയുടെയും, എകെജി സെൻററിലെ ലൈബ്രറിയുടെയും
മുഖ്യചുമതലക്കാരനായി പ്രവർത്തിച്ചു.
ഈഎംഎസിൻ്റെ തെരഞ്ഞെടുക്കപ്പെട്ട കൃതികളുടെ നൂറ് വാള്യം പൂർത്തികരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

26 പുസ്തകങ്ങൾ രചിച്ചു. അദ്ദേഹം രചിച്ച “രേഖയില്ലാ
ത്തചരിത്രമെന്ന പുസ്തകം” ശ്രദ്ധേയമാണ്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലൂടെ ബഹുദൂരം സഞ്ചരിച്ചു.
എഴുത്തിൻറെ
എല്ലാ തലങ്ങളിലും മലയാളിക്കായ് വായനയുടെ പുതിയ ലോകം തന്നെ തുറന്നു.
2014 ജനുവരി 18 ന് അന്തരിച്ചു.
ഭാര്യ ഫിലോമിനയും
മകനും തിരുവനന്തപുരo വിളപ്പിൽ ശാലയിൽ
താമസിക്കുന്നു

Leave a Reply

Your email address will not be published.