
മലപ്പുറം :പെരിന്തൽമണ്ണ യിലുള്ള നാട്ടുകല്ലിൽ ഒന്നര ഏക്കർ സ്ഥലവും കെട്ടിടവും അഗതി മന്ദിരത്തിനു വേണ്ടി ഇരുപതു വർഷങ്ങൾക്ക് മുൻപ് സൗജന്യമായി സംഭാവന നൽകിയ മലപ്പുറം സ്വദേശി കെ. പി. മുഹമ്മദ് അലി ഹാജിയെയും വി. വി. പ്രകാശ് ബെസ്റ്റ് ടീച്ചർ excellence അവാർഡിന് അർഹനായ താനൂർ സ്വദേശിയും പാലക്കാട് വിക്ടോറിയ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പലും ആയ പ്രൊഫസർ വി. പി. ബാബു സാർ നെയും മലപ്പുറം ജില്ലാ എം സ് സ് ആദരിച്ചു.
പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എം സ് സ് സ്റ്റേറ്റ് പ്രസിഡന്റ് ഉണ്ണീൻ ഹാജി ഉൽഘാടനം ചെയ്തു. നല്ല വ്യക്തിയിലൂടെ നല്ല സമൂഹത്തെ വാർത്തെടുക്കുവാൻ സമൂഹം തെയ്യാറാവണം എന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു..മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോക്ടർ. ഹസ്സൻ ബാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ തിരുവനന്തപുരം എം സ് സ്. ജില്ലാ പ്രസിഡന്റ് Dr. ശെരിഫ് സാഹിബ്, പാലക്കാട് ജില്ലാ പ്രസിഡന്റ് ഹസ്സൻ ഹാജി, സ്റ്റേറ്റ് സെക്രട്ടറി കെ. പി. ഫസലുദീൻ,സ്റ്റേറ്റ് മെമ്പർ നിയാസ് പുളിക്കൽ, ജോയിന്റ് സെക്രട്ടറി ടി. ടി. ബഷീർ വളാഞ്ചേരി,ജില്ലാ ട്രഷർ സി. അബ്ദുൽ കരീം കാസിം ബാവ കൊണ്ടോട്ടി, പെരിന്തൽമണ്ണ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് മാസ്റ്റർ ,യൂത്ത് വിംഗ് പ്രസിഡന്റ് ഇസ്ഹാക് വെന്നിയൂർ തുങ്ങിയ പല പ്രമുഖരും സംസാരിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ. വി. മുഹമ്മദ് കുട്ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. ടി.സ്. മൂസ്സു നന്ദിയും രേഖപ്പെടുത്തി.
Leave a Reply