തിരുനാവായ :
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ മൂന്ന്പതിറ്റാണ്ട് കാലമായി ക്രിയാത്മകവുമായ പ്രവർത്തനങ്ങൾ നടത്തുന്ന മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘രാജീവ് യൂത്ത് ഫൗണ്ടേഷൻ്റെ’ സ്ഥാപക സാരഥിയായ അബ്ദുൽ റഷീദ് പറമ്പന്
ഈ വർഷത്തെ മാമാങ്ക സ്മാരക പുരസ്കാരം നൽകാൻ മാമാങ്ക മഹോത്സവത്തിന്റെ സംഘാടകരായ
മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കോയും തീരുമാനിച്ചു.

കേരളക്കരയാകെ ദുരന്തംവിതച്ച രണ്ട് പ്രളയക്കാലത്തും ദുരന്തബാധിതർക്ക് സഹായമെത്തിക്കാൻ രാജീവ് യൂത്ത് ഫൗണ്ടേഷൻനടത്തിയ സേവനങ്ങൾ ശ്രദ്ധേയമായിരുന്നു.

കോവിഡ്കാലത്ത് ജില്ലയിലെ ആദ്യ കോവിഡ് ആശുപത്രിയായ മഞ്ചേരി മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് രണ്ട് ആംബുലൻസുകൾ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സൗജന്യമായി സർവീസ് നടത്തുകയുണ്ടായി. കൂടാതെ കോവിഡ്കാലത്ത് കേരളത്തിലുടനീളം മരുന്ന്, ഭക്ഷണം, മൃതദേഹ സംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ അബ്ദുൽ റഷീദ് പറമ്പൻ്റെ നേതൃത്വത്തിലുള്ള രാജീവ് യൂത്ത് ഫൗണ്ടേഷൻ ഏറ്റെടുത്ത് നടപ്പിലാകിയതും ദാരാളം ഭവനനിർമ്മാണ പ്രവത്തനങ്ങൾ ഉൾപെടെ ഏറ്റടുത്ത് നടത്താൻ പറമ്പൻ റസീദ് നേതൃത്വം നൽകിയിട്ടുണ്ട്
മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സിപിഎം ഹാരിസ്,
റീ എക്കോ പ്രസിഡണ്ട് പുവ്വത്തിങ്കൽ അബ്ദു റഷീദ് , ചെയർമാൻ ഉള്ളാട്ടിൽ രവീന്ദ്രൻ, കൺവീനർ
എം.കെ. സതീശ് ബാബു മാമാങ്കം ദിനത്തിൽ നാവാമുന്ദാ ക്ഷേത്ര പടിഞ്ഞാറേ കുരിയാൽ തടത്തിൽ വെച്ച് അവാർഡ് വിതരണം ചെയ്യും.

Leave a Reply

Your email address will not be published.