പെരുമ്പാവൂർ :യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുംപണം തട്ടുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കൊമ്പനാട് പാണ്ടച്ചേരി കിഴക്കേക്കര വീട്ടിൽ വിനോദ് (44) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു ഇയാൾ. ഇത് മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി വിവിധ ഇടങ്ങളിൽ എത്തിച്ച് പലപ്രാവശ്യം പീഡിപ്പിച്ചു. കൂടാതെ ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വിവിധ തവണകളായി യുവതിയിൽ നിന്ന് പതിനേഴ് ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇയാൾക്കെതിരെ കുറുപ്പുംപടി പോലീസ് സ്റ്റേഷനിൽ വേറെയും കേസ് നിലവിലുണ്ട്.ഇൻസ്പെക്ടർ റ്റി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.