കാലടി: പഞ്ചായത്തിലെ മരണപ്പെടുന്നവരെ ദഹിപ്പിക്കുന്നതിന് പൊതുവായി ഉപയോഗിച്ച് വന്നിരുന്ന ശ്മശാനം പ്രവർത്തനരഹിത മായിട്ട് മാസങ്ങൾ കഴിഞ്ഞു. സമീപ പഞ്ചായത്തുകളിലേയും മരണപ്പെടുന്നവരെ ദഹിപ്പിക്കുവാൻ ആശ്രയിച്ചിരുന്നത് ഈ പൊതു ശ്മശാനമായിരുന്നു. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇവിടെ ഇതിൻ്റെ
പ്രവർത്തനം തകരാറിലായി എന്നതാണ് കാരണമായി പഞ്ചായത്ത് അധികാരികൾ നൽകുന്ന വിശദീകരണം.

ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ അനുദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ശ്മശാനം ആധുനി വൽക്കരിച്ചത്. ഇപ്പോൾ
കാടും മാലിന്യങ്ങളും പരിസരമാകെ നിറഞ്ഞിരിക്കുന്നു. ഉണ്ടായിരുന്ന താൽക്കാലീക ജീവനക്കാരനെ ഒഴിവാക്കുകയും ചെയ്തു. എത്രയും വേഗം പൊതു ശ്മശാനം പ്രവർത്തനക്ഷമമാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ മറ്റൂർ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് അവശ്യപ്പെട്ടു.

സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ ഉൽഘാടനം ചെയ്തു. പി.പി. ജോസ് പതാക ഉയർത്തി.
എം. മുകേഷ് , E.T പൗലോസ് , ഗോപകുമാർ കാരിക്കൊത്ത് , ജോയ് കാക്കശേരി എന്നിവർ പ്രസംഗിച്ചു.
പി. ആർ.സുകു (സെക്രട്ടറി)
അനന്തു കൃഷ്ണൻ അസ്സി: സെക്രട്ടറി)

Leave a Reply

Your email address will not be published.