പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജിയെ തിരുർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡൻറ് പി എ ബാവ പൊന്നാട അണിയിക്കുന്നു.

തിരൂർ: അഞ്ചു പതിറ്റാണ്ട് കാലം പ്രവാസ ജീവിതം നയിച്ച് ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജിയെ തിരൂർ പൗരാവലി ആദരിച്ചു.
നിലവിൽ തിരൂർ സിറ്റി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറാണ് മുഹമ്മദ് കുട്ടി ഹാജി.താനാളൂർ പകര സ്വദേശിയാണ് അദ്ദേഹം.

തിരൂർ റിംഗ്സ് കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് തിരൂർ സ്പെക്ട്രം പോലീസ് കെ കെ ജിനേഷ് ഉദ്ഘാടനം ചെയ്തു
തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി എ ബാവ ഉപഹാര സമർപ്പണം നടത്തി.
ഗായകൻ ഫിറോസ് ബാബു അഥിതിയായി.
പ്രിൻസ് സാംസ്കാരിക വേദി പ്രസിഡണ്ട് പിആർ അബ്ദുൽ ഗഫൂർ അധ്യക്ഷനായി
പി പി അബ്ദുറഹ്മാൻ,കോഹിനൂർ നൗഷാദ്,കെ പി ഒ റഹ്മത്തുള്ള,സമദ് പ്ലസൻ്റ്,മുജീബ് താനാളൂർ,പി എറഷീദ്,
വി കെ യൂസഫ്പി.ആർ. സമദ്,
എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.