കൂട്ടായി മൗലാന ഹൈസ്കൂളിൽ നമ്മുടെ കൂട്ടായി കൂട്ടായ്മ സംഘടിപ്പിച്ച ഫ്യുച്ചർ 2025 കരിയർ സെമിനാർ തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്യുന്നു.

കൂട്ടായി : പത്താം ക്ലാസിന് ശേഷമുള്ള ഉന്നത വിദ്യാഭ്യാസത്തെ വ്യക്തിപരമായ താൽപര്യത്തിനനുസൃതമായി ആസൂത്രണം ചെയ്ത് ജീവിത വിജയം കരസ്ഥമാക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര പറഞ്ഞു.

കൂട്ടായി മൗലാന ഹയർ സെക്കൻഡറി സ്കൂളിൽ ‘നമ്മുടെ കൂട്ടായി ‘ കൂട്ടായ്മ സംഘടിപ്പിച്ച “ഫ്യൂച്ചർ 2025” സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കെ. പി. ഹനീഫ അധ്യക്ഷത വഹിച്ചു. പി.സി. ഷരീഫ് , സി.ബിന്ദുലാൽ , എ. നസീർ , മുസ്തഫ താണിക്കാട് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നടത്തിയ പാനൽ ചർച്ചയിൽ ഡോ. അബ്ദുൽ ജബ്ബാർ അഹമദ് മോഡറേറ്ററായിരുന്നു. ഡോ. ഉണ്ണികൃഷ്ണൻ, ഡോ. സാബിർ നവാസ് , കെ.പി.ലുഖ്മാൻ എന്നിവർ വിവിധ മേഖലകളിലുള്ള അവസരങ്ങളെ കുറിച്ച് സംസാരിച്ചു. ഈ സെമിനാറിൽ വെച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരാവാൻ താൽപര്യം പ്രകടിപ്പിച്ച മൗലാന ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ എ.പി. രജീഷ , കെ.പി. രിഫബാനു എന്നിവരെ യോഗത്തിൽ വെച്ച് അനുമോദിച്ചു.
തീരദേശത്ത് ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ വിദ്യാഭ്യാസ മോട്ടിവേഷൻ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നമ്മുടെ കൂട്ടായി ഭാരവാഹികളായ കെ.പി. ഹനീഫയും ടി.സി.ഷുക്കൂറും അറിയിച്ചു.

Leave a Reply

Your email address will not be published.