താനാളൂർ: അകാലത്തിൽ വിടപറഞ്ഞ പി.ജാസിം, സി.ഹസീബ്,ടി. പി നൗഫൽ എന്നിവരുടെ സ്മരണാർത്ഥം മോർണിംഗ് സ്റ്റാർ താനാളൂരും, അൽമാസ് ഹോസ്പിറ്റൽ കോട്ടക്കലും സംയുക്തമായി സംഘടിപ്പിച്ച സ്പോർട്സ് ഇഞ്ചുറി ബോധവൽക്കരണവും പ്രഥമ രക്ഷാ പരിശീലന ക്ലാസ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് താനൂർ എസ്. എച്ച്. ഒ ടോണി ജെ മറ്റത്തിന്റെ ഉത്ഘാടനത്തോടെ ആരംഭിച്ചു. വാർഡ് മെമ്പർ അബ്ദുൽ മജീദ് മംഗലത്ത് അദ്ധ്യക്ഷനായി. ഡോ. അസ്ഹർ കള്ളിയത്ത് സ്പോർട്സ് ഇഞ്ചുറി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
അൽമാസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം തലവൻ ഡോ. അസീറിന്റെ നേതൃത്വത്തിൽ പ്രഥമ രക്ഷാ പരിശീലന ക്ലാസ്സും നടന്നു.
താനാളൂർ പള്ളിപ്പടി ലാലിഗ ടെർഫിൽ സംഘടിപ്പിച്ച പരിപാടിയിൽ
വി. പി അബ്ദുല്ലത്തീഫ്, മൂത്താട്ട് റഷീദ്,നാസർ മനാർ ചിത്രംപ്രസംഗിച്ചു.അൻവർ സി, സലിം ടി, അലി കളരിക്കൽ, കമറുദ്ധീൻ വി , ജുനൈസ് പി, എൻ കെ സമീർ, , റിയാസ്,ഷംസു,സമീർ ഒ,സിറാജ് , സഫുവാൻ ചിത്രം,ഫൈസൽ എൻകെ,ജാബിർ കെ,മുനീർ പിഎസ് ,ഉസ്മാൻ സി,ഹംസ,മുനീബ് വിപി,അഷറഫ് വി, മിർഷാദ് പി,
നേതൃത്വം നൽകി…
Leave a Reply