തിരുവനന്തപുരം:
മുസ്‌ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എയുമായ മുഹമ്മദുണ്ണി ഹാജിയുടെ വേർപാടിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് അനുശോചിച്ചു. രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അതീതമായി എല്ലാവരോടും നല്ല സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. മുഹമ്മദുണ്ണി ഹാജിയുടെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവർ, കുടുംബക്കാർ, സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സിപിഎ ലത്തീഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published.