താനാളൂ രിൽ നടന്ന ആലസ്സൻക്കുട്ടി ഹാജി
അനുശോചന യോഗം കെ എം മല്ലിക ടീച്ചർ ഉദ്ഘടനം ചെയ്യുന്നു

താനാളൂർ : താനാളൂർ പകരയിലെ പൗരപ്രമുഖനും മത രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന പി എസ് ആലസ്സൻകുട്ടി ഹാജിയുടെ വേർപാടോ ടെ നാടിന് നഷ്ടമായത് മത രാഷ്ട്രീയ രംഗത്തെ കാരണവരെയാണ്. വ്യക്തിപ്രഭാവം കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം എല്ലാ നല്ല കാര്യങ്ങളിലും തൻ്റെ പങ്കാളിത്തം ഉറപ്പ് വരുത്തിയിരുന്നു.ഉദാരമനസ്കതയും ലാളിത്യ ജീവിതവും മുഖമുദ്രയാക്കി ജീവിച്ച അദ്ദേഹം വ്യക്തി ജീവിതത്തിലു പൊതുരംഗങ്ങളിലും ഉത്തമ മാതൃക കാണിച്ചു.ഈ മാസം പതിമൂന്നിന് താനാളൂരിൽ നടന്ന പ്രമുഖ കോൺഗ്രസ്സ് നേതാവ് ടി അസ്സനാർ കുട്ടി സാഹിബിൻ്റെ സ്മരണക്കായി ഏർപ്പെട്ടത്തിയ പുരസ്കാരം ആലസ്സൻകുട്ടി ഹാജി ഏറ്റുവാങ്ങിയത് പ്രത്യേകം ശ്രദ്ധേയമാണ്.

വൻ ജനാവലിയാണ് അദേഹത്തിൻ്റെ ഖബറടക്കചടങ്ങുകളിൽ പങ്കെടുത്തത്.
ആലസ്സൻകുട്ടിയുടെ നിര്യാണത്തിൽ താനാളൂരിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.
വ്യക്തി ജീവിതത്തിലും
പൊതുജീവിതത്തിലും മാതൃക സ്ഥാനീയനായ പൊതു പ്രവർത്തനം നടത്തിയ വ്യക്തിത്വമായിരുന്നു പി.എസ് ആലസ്സൻക്കുട്ടി ഹാജിയെന്ന്
അനുശോചന സമ്മേളനത്തിൽ
പങ്കെടുത്തവർ പറഞ്ഞു.
താനാളൂർ അങ്ങാടിയിൽ കടന്ന് അനുശോചന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കേ എം മല്ലിക ടീച്ചർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി എ മുസ്തഫ അധ്യക്ഷനായി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അബ്ദുറസാഖ് ,
കെ.ഫാത്തിമ ബീവി,
കെഎൻ മുത്തുക്കോയ തങ്ങൾ, പി അഷ്റഫ് ഷാജി പച്ചേരി,
ഒ ഉസ്മാൻ ഹാജി,
ഒ രാജൻ, ടി.പി.എം മുഹസിൻ ബാബു,ഉബൈദുല്ല താനാളൂർ,
എൻ മുനീർ,
സുലൈമാൻ അരീക്കാട്,
മുജീബ് താനാളൂർ,
വൈ.പി. ലത്തിഫ്,
പി. വാസുദേവൻ,
പി രത്നാകരൻ,
പി എസ് ഹമീദ് ഹാജി,ഫാറൂഖ് പകര, മാങ്കുഴി വാസുദേവൻസംസാരിച്ചു.

Leave a Reply

Your email address will not be published.