
നീലീശ്വരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) മല :- നീലീശ്വരം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. മല നീലീശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയ് ആവോക്കാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗോപി കെ കെ ആദ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി കെ ഗിരി സംഘടനാ രേഖ അവതരിപ്പിച്ചു.. ബ്ലോക്ക് പ്രസിഡണ്ട് പൗലോസ് കെ ഐ, ബ്ലോക്ക് സെക്രട്ടറി പി വി പപ്പൻ,ബ്ലോക്ക് ട്രഷറർ പി ഡി ദേവസി, സതി ഷാജി, ഡോക്ടർ രശ്മി വി എൻ, സി വൈ ബേബി, കൊച്ചുത്രേസ്യ പി ഓ,വി കെ ഗോപി, ജി തുളസീധരൻ എന്നിവർ സംസാരിച്ചു.
പെൻഷൻ പരിഷ്കരണ ക്ഷമാശ്വാസ കുടിശ്ശികകൾ ഒറ്റത്തവണയായി അനുവദിക്കണമെന്നും, മെഡിസിപ്പ് അപാകതകൾ ഉടൻ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി കെ കെ ഗോപി( പ്രസിഡണ്ട്), സുരേഷ് കെ വി (സെക്രട്ടറി), എൻ ഡി ചന്ദ്രബോസ്( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
Leave a Reply