പരപ്പനങ്ങാടി : മദ്രാസ്സിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി ട്രെയിനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരപ്പനങ്ങാടി പാലതിങ്ങൽ കൊട്ടന്തലജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത് ഹസ്സൻ (62) ആണ് മരണപ്പെട്ടത്.

ജോലിസ്ഥലമായ ചെന്നൈയിൽ നിന്ന് ഇന്ന് ഉച്ചയോടെ പുറപ്പെട്ട ട്രൈനിൽ വനജ ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മരണപ്പെട്ടത്.

ഉടനെ റെയിൽവെ സുരക്ഷ ഉദ്യോഗസ്ഥർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

ജോലിസ്ഥലത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് മരണം.

ഭാര്യ നഫീസ
മക്കൾ, ഷമീം, റാബിയ, ഫാത്തിമ
മരുമക്കൾ
സത്താർ, നാസർ, സുമയ്യ

കബറടക്കം നാളെ രാവിലെ പലതിങ്ങൽ കൊട്ടംന്തലജുമ മസ്ജിദ് ഖബർസ്ഥാനിൽ

Leave a Reply

Your email address will not be published.