പാലിയേറ്റീവ് സെൻ്റർ പറപ്പൂത്താത്ത് നടത്തിയ പാലിയേറ്റീവ് സന്ദേശ റാലി.

തലക്കടത്തൂർ :പാലിയേറ്റീവ് കെയർ ദിനത്തിൻ്റെ ഭാഗമായി തലക്കടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രെയ്സ് പാലിയേറ്റീവ് സെൻ്റർ വാണിയന്നൂർ മായിനങ്ങാടി മുതൽ പറപ്പൂത്തടം വരെ സന്ദേശ റാലി സംഘടിപ്പിച്ചു. താനൂർ ബ്ലോക്ക് , ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, പൗരപ്രമുഖർ , വളണ്ടിയർമാർ , കുടുംബശ്രീ പ്രവർത്തകർ എന്നിവർ റാലിയിൽ പങ്കെടുത്തു.

പറപ്പൂത്തടത്ത് വെച്ച് നടന്ന സമാപന സംഗമം ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന ഉദ്ഘാടനം ചെയ്തു. ഗ്രെയ്സ് സെൻ്റർ ചെയർമാൻ ഹുസൈൻ തലക്കടത്തൂർ ആദ്ധ്യക്ഷ്യം വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സൈനബ , വെട്ടം ആലിക്കോയ , ഡോ. എൻ. ശിഹാബുദ്ധീൻ , പി.ടി. ബാവ ഹാജി , റജീന ലത്തീഫ് ,എൻ. എ നസീർ , സി.കെ. ഹൈദർ , ടി. എ റഹീം , , എം. എ റഫീഖ്, വൈ.സൽമാൻ , ഹസ്സൻ ഹുദവി എന്നിവർ പ്രസംഗിച്ചു. പതിനേഴ് വർഷമായി കിടപ്പിലായ രോഗികൾക്ക് സാന്ത്വനം നൽകുന്ന കൂട്ടായ്മയാണ് ഗ്രെയ്സ് സെൻ്റർ . ഫോട്ടോ : ഗ്രെയ്സ് പാലിയേറ്റീവ് സെൻ്റർ പറപ്പൂത്താത്ത് നടത്തിയ പാലിയേറ്റീവ് സന്ദേശ റാലി

Leave a Reply

Your email address will not be published.