തിരൂർ :തിരൂർ എം ഇ എസ് സെന്റർ സ്കൂളിൽ വെച്ച് ദേശീയ റോഡ് സുരക്ഷാമാസാ
ചരണത്തിന്റെ ഭാഗമായി സ്കൂളിലെ ഡ്രൈവർമാർക്കും സ്കൂളുകളിലേക്ക് കുട്ടികളുമായി വരുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്കും റോഡ് സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മധുസൂദനൻ വി പി സ്വാഗതം പറഞ്ഞു.

തിരൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുരേഷ് ബാബു ടി പി യാണ് ക്ലാസ്സ് നയിച്ചത്. കൂടിവരുന്ന റോഡപകടങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നും ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെന്നും , നമ്മുടെ റോഡുകൾ സുരക്ഷിതമാക്കുന്നതിന് ഓരോ വ്യക്തിയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു . “റോഡ് സേഫ്റ്റി എന്നത് ഒരു വിഷയമായി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അത് പാസാവുന്ന കുട്ടികൾക്ക് ലേണേഴ്സ് പാസായതായി കണക്കാക്കാവുന്നതാണെന്നുമുള്ള നിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസ വകുപ്പിന് നൽകുമെന്ന് “മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുരേഷ് ബാബു അറിയിച്ചു.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജീഷ് ആമുഖപ്രഭാഷണം നടത്തി.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ബെന്നി പി ടി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. സ്കൂൾ സൂപ്രണ്ട് സിനി, ട്രാൻസ്പോർട്ട് വിഭാഗം കോഡിനേറ്ററായ വർക്കി ,കെ.വി സൂപ്പർവൈസർ ശശികുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
അടുത്തകാലത്തായി റോഡുകളിൽ നടന്ന അപകടങ്ങളും അതിന്റെ സാഹചര്യങ്ങളും വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.