തിരുന്നാവായ : പാലിയേറ്റീവ് കെയർ ദിനത്തിൻ്റെ ഭാഗമായി
ചേരുരാ ൽ ഹയർ
സെക്കൻ്ററി സ്ക്കൂൾ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ
ബോധവൽക്കരണവും ജനകീയ
ഫണ്ട് സമാഹരണവും നടത്തി. പുത്തനത്താണി ശാന്തി പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിന് വേണ്ടിയാണ് തുക സമാഹരിച്ചത്. വിദ്യാർത്ഥികൾ, അധ്യാപകർ, വ്യാപരികൾ എന്നിവർ ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി.
പ്രധാന അധ്യാപകൻ പി.സി. അബ്ദുറസാക്ക് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെ
ക്രട്ടറി കെ.ടി. ജാഫർ, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അധ്യാപകരായ ടി.വി. ജലീൽ, പി.വി. സുലൈമാൻ, ഫഫ്സത്ത് അടിയാട്ടിൽ, വി. ആരിഫ ,ഉണർവ്വ് ക്ലബ്ബ്
കോർഡിനേറ്റർ എം. സിറാജുൽ ഹഖ്
എന്നിവർ സംസാരിച്ചു. സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകി.
Leave a Reply