ബി പി അങ്ങാടി :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, തിരൂർ ബ്രാഞ്ച് സി ഡി എച്ച് വിഭാഗം ജനുവരി 15 പാലിയേറ്റീവ്കെയർ ദിനാചാരണം
കെയർ പാലിയേറ്റീവ് സെന്ററുമായി സഹകരിച്ചുകൊണ്ട് നടത്തി
പാലിയേറ്റീവ് ദിനാചാരണത്തിന്റെ ഭാഗമായി കെയർ പാലിയേറ്റിവ് സെന്ററിലേക്ക് ആവശ്യമായ വീൽ ചെയറുകൾ വിതരണം ചെതു കൊണ്ടാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ പാലിയേറ്റീവ് ദിനാചാരണം നടത്തിയത്
ബി പി അങ്ങാടി കെയർ പാലിയേറ്റിവ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ഷാനീഷ് പാറശ്ശേരി സ്വാഗതം പറയുകയും കെയർ സെക്രട്ടറി അബുൽ ഫസൽ ‘കെയറിനെ’ പരിചയപ്പെടുത്തുകയും ചെയ്തു
IDA തിരൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോക്ടർ ഡെന്നിസ് പോൾ
അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ഡോ: ഫെമീഷ,സി ഡി എച്ച് കൺവീനർ ഡോ: അഖിൽ മഠത്തിൽ എന്നിവർ സംസാരിച്ചു
തിരൂർ ഐ ഡി എ പ്രതിനിധികൾ ആയ ഡോ: ജിഷാർ, ഡോ:ഇർഷാദ്, ഡോ:സിയാദ്, ഡോ:അഷ്‌റഫ്, ഡോ: അനീസ്, ഡോ:അമീൻ
എന്നിവർ പങ്കെടുത്തു.
കെയർ പ്രതിനിധികളായ അഷ്‌റഫ് റീഗൽ, അബൂബക്കർ പാറശ്ശേരി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് ചടങ്ങുകൾ സമാപിച്ചു
Leave a Reply