കോഴിക്കോട് : ഉത്തര മലബാറിലെ പാവപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ.
ദിവസവും ആയിരക്കണക്കിന് രോഗികൾ വരുന്ന മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിലച്ചിട്ട് ദിവസങ്ങളായി. ഒ പി ടിക്കറ്റ് ഫീസ് വർധിപ്പിച്ചു. ജലക്ഷാമം രൂക്ഷം ആണ് ഇത് മൂലം ചികിത്സയ്ക്ക് എത്തുന്ന രോഗികൾ ദുരിതം പേറുകയാണ്.
സർക്കാർ അടിയന്തരമായി ഇടപെടുക , ഒ പി ടിക്കറ്റ് സൗജന്യമാക്കുക , മരുന്ന് ക്ഷാമം പരിഹരിക്കുക , ജലക്ഷാമം പരിഹരിക്കുക , ജനങ്ങളുടെ ദുരിതം പരിഹരിക്കുക , നിലവിലുള്ള ഭരണസമിതി പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി എച്ച് സെൻററിന് പരിസരം , സൂപ്പർ സ്പെഷാലിറ്റിക്ക് സമീപം , റഹ്മാനിയ ഹൈസ്കൂൾ പരിസരം എന്നീ കേന്ദ്രങ്ങളിൽ നിന്ന് പ്രവർത്തകർ പ്രകടനവുമായി വന്ന് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സംഗമിച്ച് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രവർത്തകർ പ്രകടനമായി സൂപ്രണ്ട് ഓഫീസിനു മുന്നിൽ പ്രതിഷേധ
മാർച്ച് നടത്തി. മാർച്ചിന് ജില്ലാ വൈസ് പ്രസിഡണ്ട്
ജലീൽ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ ഷെമീർ , സെക്രട്ടറിമാരായ പി ടി അബ്ദുൽ കയ്യൂം , മുഹമ്മദ് ഷിജി. വിമൻ ഇന്ത്യ മൂവ്മെന്റ്
ജില്ലാ ജനറൽ സെക്രട്ടറി ഷബ്‌ന തച്ചം പോയിൽ , എസ്ഡിടിയു ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് കരുവം പൊയിൽ , എന്നിവർ സംസാരിച്ചു.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇൻചാർജുമായി ജില്ലാ ജനറൽ സെക്രട്ടറി കെ ഷമീർ, സെക്രട്ടറി പി ടി അബ്ദുൽ കയ്യൂം , സെക്രട്ടറിയേറ്റ് അംഗം ഷറഫുദ്ദീൻ വടകര , പ്രവർത്തകസമിതി അംഗങ്ങൾ കെ കെ കബീർ , സഫീർ പാലോളി എന്നിവർ സംസാരിച്ചു.പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് അധികാരികൾ നേതാക്കന്മാർക്ക് ഉറപ്പ് നൽകി.ജില്ലാ കമ്മിറ്റിയുടെ നിവേദനം സുപ്രണ്ട് ഇൻചാർജിന് കൈമാറി.
പ്രവർത്തകസമിതി അംഗങ്ങളായ കെ കെ കബീർ , റഷീദ് പി , ഷറഫുദ്ധീൻ വടകര , സഫീർ പാലോളി , കെ കെ ഫൗസിയ , മണ്ഡലം പ്രസിഡന്റ് മാരായ യൂസുഫ് ടി പി , സകരിയ എം കെ , ഹനീഫ പി , ജാഫർ കെ പി , സെക്രട്ടറിമാരായ , ഫിറോസ് എസ് കെ , ഹസീബ് പൂനൂർ ,റസാക്ക് ഇ പി , അഷ്‌റഫ് കുട്ടിമോൻ , നാജിദ് ടി , അൻവർ എലത്തൂർ , സിദ്ധീഖ് എൻ വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് കെ ജലീൽ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ ഷമീർ, സെക്രട്ടറി പി വി മുഹമ്മദ് ഷിജി, സിദ്ദീഖ് കരുവം പൊയിൽ (എസ്ഡിടിയു), ശബ്ന തച്ചം പൊയിൽ (WIM) സംസാരിച്ചു.
Leave a Reply