പാലക്കാട് ഡിവിഷണൽ റെയിൽവേ ആസ്ഥാനത്ത് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ നടത്തിയ ധർണ്ണ മുൻ എംപി വിഎസ് വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

ഷൊര്‍ണൂര്‍ – കോഴിക്കോട് റൂട്ടിൽ നിർത്തലാക്കിയ 06455, 56663, 56664 വണ്ടികള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍റെ നേതൃത്വത്തില്‍ സ്ഥിരം ട്രെയിന്‍ യാത്രക്കാര്‍ പാലക്കാട് ഡിവിഷണൽ റെയില്‍വേ ആസ്ഥാനത്ത് ധർണ്ണ നടത്തി. ധാരാളം സ്ത്രീകള്‍ ഉള്‍പ്പെടെ അണി നിരന്ന ധർണ്ണയിൽ റെയില്‍വേയുടെ പാസ്സഞ്ചർ ട്രെയിൻ നിരോധന നിലപാടിനെതിരെ വൻ പ്രതിഷേധമിരമ്പി.

വൈകീട്ട് 05,45 ന് പുറപ്പെട്ടിരുന്ന നൂറ്റാണ്ടിന്റെ പഴക്കമുള്ള തൈര് വണ്ടി എന്ന പേരില്‍ അറിയപ്പെടുന്ന 06455 നമ്പര്‍ വണ്ടിയും 56663 നമ്പര്‍ വണ്ടിയും നിർത്തലാക്കിയതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറ് കണക്കിന് സ്ഥിരം യാത്രക്കാര്‍ മറ്റു യാത്രാ മാര്‍ഗ്ഗങ്ങളില്ലാതെ കഷ്ടപ്പെടാൻ തുടങ്ങീട്ട് രണ്ട് വർഷം പിന്നിട്ടു.

ട്രാക്ക് മെയിന്റനന്‍സ് നടത്താന്‍ ഒരു മാസത്തേക്ക് നിര്‍ത്തലാക്കുന്നു എന്നാണ് ഡിആർഎംനെ സന്ദര്‍ശിച്ച ‘മാറ്റ്പ ‘ ഭാരവാഹികളോട് അന്ന് ഡിആർഎം പറഞ്ഞത്.

ഇപ്പോള്‍ രണ്ട് വർഷം കഴിഞ്ഞിട്ടും വണ്ടി ഓടിക്കാന്‍ ഒരുവിധ നടപടിയും റെയില്‍വേ സ്വീകരിച്ചില്ല.

വൈകീട്ട് 04.20 ന് കോയമ്പത്തൂര്‍ – കണ്ണൂര്‍ പാസ്സഞ്ചർ പോയാല്‍ പിന്നീട് മൂന്നര മണിക്കൂറിന് ശേഷം ഷൊര്‍ണൂരിലെത്തുന്ന ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ കാല് കുത്താനിടമില്ലാത്ത വിധം
തിരക്കും അശാസ്ത്രീയമായ റണ്ണിംഗ് ടൈം ദീർഘിപ്പിച്ചതും മൂലം എക്സിക്യൂട്ടീവ് യാത്ര ദുരിതയാത്രയായി മാറീട്ടുണ്ട്.

വൈകീട്ട് 05. 45 ന് സർവ്വീസ് നടത്തിയിരുന്ന ജനസൗഹൃദ വണ്ടി ഒരാള്‍ക്കും ആവശ്യമില്ലാതെ രാത്രി 8.40 ന് ഓടിക്കുന്നത്
പിൻവലിക്കണമെന്നും
അടിയന്തിരമായി പഴയ സമയത്ത് തന്നെ 06455 നമ്പര്‍ വണ്ടി പുനസ്ഥാപിക്കണമെന്നും
ധർണ്ണക്ക് ശേഷം ഡിവിഷണൽ റെയില്‍വേ മാനേജറെ സന്ദര്‍ശിച്ച മാറ്റ്പ പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

വൈകീട്ട് 3.40 ന് ഓടിയിരുന്ന 06031 നമ്പര്‍ വണ്ടി മൂന്ന് മണിക്ക് മാറ്റിയ നടപടിയും പിൻവലിക്കണമെന്ന് മാറ്റ്പ ആവശ്യപ്പെട്ടു.

റെയില്‍വേ ഡിവിഷണൽ ആസ്ഥാനത്ത് നടത്തിയ ധര്‍ണ്ണ മുൻ എംപി വി എസ് വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.
റെയിൽവേ ഒരു സേവന മേഖലയാണെന്നും സാധാരണ യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ വള്ളിക്കുന്ന് ധർണ്ണക്കാധാരമായ കാര്യങ്ങള്‍ വിശദീകരിച്ചു സംസാരിച്ചു. എം ഫിറോസ് ഫിസ, രാമനാഥൻ വേങ്ങേരി, കെ കെ റസ്സാഖ് ഹാജി തിരൂർ, മുനീർ മാസ്റ്റര്‍ കുറ്റിപ്പുറം, രാമകൃഷ്ണന്‍ തിരൂർ, മഞ്ജുള പാലക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

ധർണ്ണക്ക് മുന്നോടിയായി നടത്തിയ പ്രകടനത്തില്‍ മലബാറിലെ നൂറ് കണക്കിന് സ്ഥിരം ട്രെയിന്‍ യാത്രക്കാര്‍ പങ്കെടുത്തു.
ഫസലുർറഹ്മാൻ തിരൂർ, രതീഷ് സി ചെറൂപ്പ, ഷിജി സുരേഷ് തൊടണ്ണൂർ, ഷാരോണ്‍ മുഹ്സിൻ, സരിത ഫറോക്ക്, പ്രമോദ് കല്ലായി, സത്യൻ ചേവായൂര്‍, ഹാരിസ് കോയ പെരുമണ്ണ, ബിന്ദു അത്താണിക്കൽ, വി ടി ജയപ്രകാശ് , ബിന്ദു ചേവാരംബലം , അബ്ദുള്‍ ഹമീദ് കൂരിക്കാടൻ തുടങ്ങിയവർ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.