തേഞ്ഞിപ്പലം: കാലിക്കറ്റ് സ ർവ്വകലാശാല ജനങ്ങളിലേ ക്ക്:ശാസ്ത്രയാൻ പ്രദർശ നത്തിന് നാളെ തുടക്കമാവു മെന്ന് വിസി ഡോ.പി രവീന്ദ്ര ൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കാലിക്കറ്റ് സർവ്വക ലാശാലയുടെ അക്കാദമിക-ഗവേഷണ നേട്ടങ്ങൾ നേരിട്ടറിയാൻ പൊതുജന ങ്ങൾക്ക് അവസരമേകുന്ന ശാ സ്ത്രയാൻ പ്രദർശനം 16,17,18 തീയതി കളിൽ ക്യാമ്പസിൽ നടക്കും.രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ നടക്കുന്ന പ്രദർശന ത്തിൽ പ്രവേശനം സൗജന്യ മാണ്.
സർവകലാശാലാ കാമ്പസ് പoന വകുപ്പുകളും ലാബുകളും സർവകലാ ശാലയുടെ ഗവേഷണ പദ്ധ തികളുമെല്ലാം വിദ്യാർഥികൾക്കും പൊതു ജനങ്ങൾക്കുമായി തുറന്നു നൽകുന്ന താണ് ശാസ്ത്രയാൻ പരിപാടി.സർ വകലാശാലാ പഠന വകുപ്പുകൾക്ക് പുറമെ കേരള വനം ഗവേഷണ കേന്ദ്രം,മ റൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,സി.ഡബ്ല്യു.ആ ർ .ഡി.എം.,സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ,മലബാർ ബൊട്ടാണിക്കൽ ഗാർഡ ൻ തുടങ്ങി ഇരുപതിലേറെ ഗവേഷണ സ്ഥാപനങ്ങളുടെ വിജ്ഞാനപ്രദങ്ങളായ സ്റ്റാളുകളും പ്രദർശനത്തിനുണ്ട്.
സർവ്വകലാശാലയിലെ 40 പഠന വകുപ്പുകൾ ഉൾപ്പെടെ 70സ്റ്റാളുകളാണ് പ്രദർശനത്തിനായ് സജ്ജമാക്കുന്നത്. പ്രദർശനം16-ന് രാവിലെ 10. 30-ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.ആര്യഭട്ടഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ആസൂത്രണ ബോർ ഡംഗം ഡോ.ജിജു പി. അലക്സ് മുഖ്യാതിഥിയാകും.രജിസ്ട്രാർ ഡോ.ഇ.കെ. സതീഷ്,സിൻഡിക്കേറ്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. സി.ഡബ്ല്യു. ആർ.ഡി.എം. എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് സാമുവൽ പവലിയൻ ഉദ്ഘാടനം നിർവഹിക്കും.
വൈകീട്ട് നാല് മണിക്ക് സ്റ്റുഡൻ്റ് ട്രാപ്പിൽ ‘ ഡിജിറ്റൽ കാലത്തെ ശാസ്ത്രവും സമൂഹവും എന്ന വിഷയത്തിൽ ഓപ്പൺ ഫോറം നടക്കും.രാത്രി ഏഴ് മണിക്ക് സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ അവതരി പ്പിക്കുന്ന സംഗീത പരിപാടിയും മറ്റ് കലാപരിപാടികളും അരങ്ങേറും.17-ന് വൈകീട്ട് നാലര മുതൽ അഞ്ചര വരെ സ്റ്റുഡൻ്റ് ട്രാപ്പിൽ സയൻസ് സ്ലാം പരിപാടിയിലെ ജേതാക്കൾ അവതരണം നടത്തും. വൈകീട്ട് ആറിന് സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന ‘ അടിയാള പ്രേതം’ നാടകം അരങ്ങേറും.18-ന് വൈകീട്ട് നാല് മണിക്ക് ആര്യഭട്ട ഹാ ളിലാണ് സമാപനച്ചടങ്ങ്. കേരള ശാസ്ത്ര സാങ്കേതിക പ രിസ്ഥിതി കൗൺസിൽ ഡ യറക്ടർ ഡോ. എൻ.എസ്. പ്രദീപ് മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ ശാ സ്ത്രയാൻ കോഓർഡിനേ റ്റർ ഡോ.സി സി ഹരിലാൽ, ഡോ. പി ശിവദാസൻ,എബ്ര ഹാം ജോസഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply