പൊണ്ണത്തടി നിര്‍ണയിക്കാന്‍ ബിഎംഐ പോരാ

ഹെല്‍ത്ത്‌ഡെസ്്ക്: എന്താണ് ബോഡ് മാസ് ഇന്‍ഡ്ക്‌സ്? ശരീരഭാര സൂചിക എന്നു നമുക്ക് മലയാളത്തില്‍ പറയാം. ഒരു വ്യക്തിയുടെ ഭാരവും ഉയരവും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒരു സൂചികയാണിത്. ശരീരഭാരത്തെ ഉയരത്തിന്റെ സ്‌ക്വയര്‍ കൊണ്ട് ഹരിക്കുന്നതാണ് ബോഡി മാസ് ഇന്‍ഡക്‌സ്.

ശരീരകലകളുടെ ഭാരം (പേശികള്‍, കൊഴുപ്പ്, അസ്ഥികള്‍), ഉയരം എന്നിവയെ അടിസ്ഥാനമാക്കി ഒരു വ്യക്തിയെ ഭാരം കുറഞ്ഞവന്‍, സാധാരണ ഭാരം, അമിതഭാരം, അല്ലെങ്കില്‍ പൊണ്ണത്തടി എന്നിങ്ങനെ തരംതിരിക്കാന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതിയാണ് ബിഎംഐ അഥവാ ബോഡി മാസ് ഇന്‍ഡക്‌സ്. ശരീരഭാരസൂചിക ഉപയോഗിക്കുന്നു. ഭാരക്കുറവ് (18.5ല്‍ താഴെ kg/m 2 ), സാധാരണ ഭാരം (18.5 മുതല്‍ 24.9 വരെ), അമിതഭാരം (25 മുതല്‍ 29.9 വരെ), പൊണ്ണത്തടി (30 അല്ലെങ്കില്‍ അതില്‍ കൂടുതല്‍) എന്നിങ്ങനെയാണ് മുതിര്‍ന്ന വ്യക്തികളെ ബിഎംഐയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നത്.
എന്നാല്‍ പൊണ്ണത്തടി നിര്‍ണയിക്കാന്‍ ബിഎംഐ എന്ന സൂചിക അപര്യാപ്തമാണെന്ന് പുതിയ പഠനം. പൊണ്ണത്തടി നിര്‍ണ്ണയിക്കുന്നത് എങ്ങനെയെന്ന് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് ലാന്‍സെറ്റ് ഗ്ലോബല്‍ കമ്മീഷനാണ്. പൊണ്ണത്തടി കണ്ടുപിടിക്കാന്‍ ബോഡി മാസ് ഇന്‍ഡക്സ് അല്ലെങ്കില്‍ ബിഎംഐ എന്നിവയ്ക്ക് പുറമേ ശരീരത്തിലെ കൊഴുപ്പിന്റെ അളവുകളായ അരക്കെട്ടിന്റെ ചുറ്റളവ് അല്ലെങ്കില്‍ അരക്കെട്ട്-ഹിപ്പ് അനുപാതം എന്നിവ പരിശോധിക്കുന്ന ഒരു പുതിയ, സൂക്ഷ്മമായ സമീപനം കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. നിലവിലെ മെഡിക്കല്‍ ചികിത്സാ സമീപനങ്ങളെല്ലാം ബിഎംഐയെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ഇത് ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെയോ രോഗത്തിന്റെയോ സത്യസന്ധമായ അളവുകോലല്ല, ഇത് തെറ്റായ രോഗനിര്‍ണയത്തിന് കാരണമാകും, ഇത് അമിതവണ്ണമുള്ള ആളുകള്‍ക്ക് നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദ ലാന്‍സെറ്റ് ഡയബറ്റിസ് ആന്‍ഡ് എന്‍ഡോക്രൈനോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലോകമെമ്പാടുമുള്ള 75-ലധികം മെഡിക്കല്‍ ഓര്‍ഗനൈസേഷനുകള്‍ അംഗീകരിച്ചു, പൊണ്ണത്തടിയുടെ പരമ്പരാഗത നിര്‍വചനത്തിലും രോഗനിര്‍ണ്ണയത്തിലും ക്ലിനിക്കല്‍ പ്രാക്ടീസിനും ആരോഗ്യ പരിപാലന നയങ്ങള്‍ക്കും തടസമാകുന്ന പരിമിതികള്‍ പരിഹരിക്കുന്നതിന് ഇതു സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎംഐയെ മാത്രം ആശ്രയിക്കുന്നതു കൊണ്ട് അമിത വണ്ണമുള്ളവര്‍ക്ക് ആവശ്യമായ പരിചരണമോ ശാസ്ത്രീയമായ ചികിത്സയോ കിട്ടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗനിര്‍ണ്ണയത്തിന് വൈദ്യശാസ്ത്രപരമായി യോജിച്ച ചട്ടക്കൂട് കൂടിയാണ് ഇതിലൂടെ നല്‍കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും വിവാദപരവും ധ്രുവീകരിക്കപ്പെടുന്നതുമായ ഒരു സംവാദത്തിന്റെ കേന്ദ്രബിന്ദുവായ പൊണ്ണത്തടി ഒരു രോഗമെന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കം പരിഹരിക്കാനും കമ്മിഷന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.

കമ്മീഷന്‍ ചെയര്‍, പ്രൊഫസര്‍ ഫ്രാന്‍സെസ്‌കോ റൂബിനോ, കിംഗ്‌സ് കോളേജ് ലണ്ടന്‍ (യുകെ) പറയുന്നു, ‘പൊണ്ണത്തടി ഒരു രോഗമാണോ എന്ന ചോദ്യം വികലമാണ്, കാരണം പൊണ്ണത്തടി എല്ലായ്പ്പോഴും ഒരു രോഗമാണ് അല്ലെങ്കില്‍ ഒരിക്കലും ഒരു രോഗമല്ല എന്നതാണ് തെളിവുകള്‍ എന്നിരുന്നാലും, കൂടുതല്‍ സൂക്ഷ്മമായ യാഥാര്‍ത്ഥ്യം പുറത്തു വരേണ്ടതുണ്ട്.

ബെല്‍ജിയന്‍ ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും സാമൂഹ്യശാസ്ത്രജ്ഞനുമായ അഡോള്‍ഫ് ക്വെറ്റെലെറ്റ് 1830 നും 1850 നും ഇടയില്‍ ‘സാമൂഹ്യ ഭൗതികശാസ്ത്രം’ എന്ന് പേരിട്ട് അവതരിപ്പിച്ച ഒരു ശാസ്ത്രശാഖയാണ് ബിഎംഐ എന്ന സൂചികയ്ക്ക് ആദ്യമായി അടിത്തറയിട്ടത്. ജൂലായ് മാസത്തെ ജേണല്‍ ഓഫ് ക്രോണിക് ഡിസീസിന്റെ എഡിഷനില്‍ അന്‍സെല്‍ കീസും മറ്റുള്ളവരും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ശരീരഭാരവും ഉയരത്തിന്റെ സ്‌ക്വയറും തമ്മിലുള്ള അനുപാതത്തിന് ‘ശരീരഭാരസൂചിക’ (ബിഎംഐ) എന്ന ആധുനിക പദം ഉപയോഗിച്ചു. ഈ പേപ്പറില്‍, കീസ് തന്റെ ബോഡി മാസ് ഇന്‍ഡക്‌സ് എന്ന പ്രയോഗത്തെ ‘പൂര്‍ണ്ണമായി തൃപ്തികരമല്ലെങ്കിലും, ആപേക്ഷികമായി പൊണ്ണത്തടിയുടെ സൂചകമെന്ന നിലയില്‍ മറ്റേതൊരു ഭാര സൂചികയെക്കാളും മികച്ചതാണിത് പറഞ്ഞിരുന്നു.

സമ്പന്നമായ പാശ്ചാത്യ സമൂഹങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടിയാണ് ശരീരത്തിലെ കൊഴുപ്പ് അളക്കുന്ന ഒരു സൂചിക ആവശ്യമാണെന്ന താല്‍പ്പര്യത്തിലേയക്ക് അവരെ നയിച്ചത്. ബിഎംഐ ഒരു വലിയ ജനസഞ്ചയത്തെക്കുറിച്ചുളള പഠനത്തിന് അനുയോജ്യമാണെന്നും എന്നാല്‍ വ്യക്തിഗത മൂല്യനിര്‍ണ്ണയത്തിന് അനുയോജ്യമല്ലെന്നും കീസ് വിലയിരുത്തി. എന്നിരുന്നാലും, അതിന്റെ ലാളിത്യം കാരണം, പ്രാഥമിക രോഗനിര്‍ണ്ണയത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ബിഎംഐക്ക് പുറമേ അരക്കെട്ടിന്റെ ചുറ്റളവ് പോലുള്ള അധിക അളവുകളെക്കൂടി പരിഗണിക്കുന്നത് കൂടുതല്‍ കൃത്യത നല്‍കുമെന്ന് അന്നേ അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.