തേഞ്ഞിപ്പലം:കാലിക്കറ്റ് സ ർവ്വകലാശാലയിൽ അംബേ ദ്കറുടെ പ്രധാന മുഹൂർത്ത ങ്ങളെ ചിത്രഭാഷയാക്കി ചിത്രാങ്കണം കലാ അദ്ധ്യാപകർ.കാലിക്കറ്റ് സർവ്വകലാ ശാലയിൽ16-ന് ആരംഭിക്കു ന്ന ശാസ്ത്രയാൻ പ്രദർശന ത്തിലേക്കുള്ള ചിത്രങ്ങളാണ് ചിത്രകലാഅദ്ധ്യാപകരുടെ കൂട്ടായ്മയായ ചിത്രാങ്കണം ഒരുക്കിയത്.കാലിക്കറ്റ് സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് പഠന വകുപ്പിൻ്റെ നേതൃത്വത്തിലെ പ്രത്യേകമായി ഒരുക്കിയ ചിത്രകലാ ക്യാമ്പിൽ വെച്ചാണ് ചിത്രാങ്കണം കൂട്ടായ്മയിലെ അധ്യാപകർ ചിത്രങ്ങൾ വരച്ചത്.
ക്യാമ്പിൽ 20 ചിത്ര കലാ അദ്ധ്യാപകരാണ് ചിത്രങ്ങൾ വരച്ചത്.അംബേദ്കറുടെ ജീ വിതവുമായ് ബന്ധപ്പെട്ട 20 ചിത്രങ്ങളാണ് ചിത്രകലാ അദ്ധ്യാപകർ നിർമ്മിച്ചത് . അംബേദ്കറുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളെ സെലക്ട് ചെയ്യുകയും അത് ചിത്ര ഭാഷയാക്കുകയുംചെയ്ത പ്രവർത്തനമാണ് ഇവിടെ രണ്ടു ദിവസമായി ക്യാമ്പിൽ നടന്നത്.
ചിത്രകാരൻമാർക്ക് നേരത്തെ തന്നെ സർവ്വക ലാശാല പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെൻറ് ചി ത്രങ്ങൾനിർമ്മിക്കുന്നതിനായ് ഓരോ വിഷയങ്ങൾ നൽ കിയിരുന്നു.വരക്കേണ്ടുന്ന 20 ചിത്രങ്ങൾക്ക് 20 വിഷയങ്ങളാണ് നേരത്തെ നൽകിയിരുന്നത്.നാളെ നടക്കുന്ന ശാസ്ത്രയാൻ സ്റ്റാളിൽചിത്ര പ്രദർശനത്തിന് അംബേദ്- എന്നാണ് നാമകരണം ചെ യ്തിരിക്കുന്നത്.ഈചിത്രങ്ങളെല്ലാംസമത്വത്തിൻ്റെ കൂടി വർണ്ണനയാണെന്ന് ചിത്രാ ങ്കണം കൂട്ടായ്മയിലെ പ്ര ധാനിയായ ബാലകൃഷ്ണൻ കതിരൂർ വ്യക്തമാക്കി.
തിരുവനന്തപുരത്ത് വിദ്യാരംഗം കലാ സാഹിത്യ വേദിയൊരു ക്കിയ ചിത്രകലാ ക്യാമ്പിൽ നിന്നാണ് ചിത്രാങ്കണം എന്ന അധ്യാപകരുടെ കൂട്ടായ്മ ഉരുത്തിരിയുന്നത്.പിന്നീട് ഈ കൂട്ടായ്മയ്ക്ക് ചിത്രാങ്കണം എന്ന് പേരിടുകയും നിരവധി ചിത്രകലാ ക്യാമ്പുകൾ സംഘടിപ്പിക്കുകയുമായിരുന്നു.ചിത്രാങ്കണം കൂട്ടായ്മ 2020- 21 വർഷത്തിലാണ് രൂ പീകരിച്ചത്.വിവിവിധ ജില്ല കളിലുള്ള 20 അധ്യാപ രാണ് ഈ കൂട്ടായ്മയിലുള്ള ത്.വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് മുഖ്യമായ ലക്ഷ്യം.പുരോഗനപരമായ ആശയങ്ങൾകുട്ടികളിലേക്കുംഅതുപോലെതന്നെ ഗവേഷകവിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകുന്ന വിധത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നു.കതിരൂർ ബാ ലകൃഷ്ണൻ ഉൾപ്പെടെയുള്ള ആറ്എ അംഗ എക്സി ക്യുട്ടീവ്കമ്മറ്റിയാണ് ചിത്രാങ്കണത്തിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ആദ്യമായാണ് സർവകലാശാല യിൽ ഇത്തരം ഒരു ക്യാമ്പ് ചിത്രാങ്കണം കൂട്ടായ്മ നടത്തുന്നത്.തികച്ചും സൗജന്യമായാണ് ചിത്രങ്ങൾ വരച്ചു നൽകുന്നത്. ഏകദേശം രണ്ടര ലക്ഷം രൂപ വരെ വില മതിക്കുന്ന ചിത്രങ്ങളാണ് വരച്ചത്. നിലവിൽ കതിരൂർ ഗ്രാമ പഞ്ചായത്തിൻ്റെ വസ്തുവായ് 28ചിത്രങ്ങളും ഡിപിഐയിൽ ആദ്യം നടന്ന ക്യാമ്പിൽ വരച്ച30ചിത്രങ്ങളുമുണ്ട്.
Leave a Reply