ചിത്രാങ്കണം കൂട്ടായ്മ യിലെ ചിത്രകലാ അദ്ധ്യാപ കർ വരച്ച ചിത്രങ്ങൾ വിസി ഡോ.പി രവീന്ദ്രൻ ഏറ്റുവാ ങ്ങുന്നു)

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലയിൽ ഡോ. ബി.ആർ അംബേദ്കർ ചെയറും പൊളിറ്റിക്കൽ സയൻസ് പഠന വിഭാഗവും സംഘടിപ്പിച്ച അംബേദ്:സമത്വത്തിൻ്റെ വർണ്ണങ്ങൾ’ എന്ന പേരിലുള്ള ദ്വിദിന ചിത്രരചനാ ക്യാമ്പിൽ വരച്ച ഡോ. ബി ആർ അംബേദ്കറിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട ഇരുപത് ചിത്രങ്ങൾ വൈസ് ചാൻസലർ പ്രൊഫ.പി രവീന്ദ്രൻ ചിത്രകാരൻമാരിൽ നിന്ന് ഏറ്റുവാങ്ങി. ചിത്രാങ്കണം എന്ന ചിത്രകാരൻ മാരുടെ കൂട്ടായ്മയാണ് ജനുവരി 13, 14 ദിവസങ്ങളിൽ നടന്ന ക്യാമ്പിൽ ചിത്രങ്ങ ൾ വരച്ചത്.

കോഴിക്കോട് സ ർവകലാശാലാ കാമ്പസ്സിൽ ജനുവരി 16 മുതൽ 18 വരെ നടക്കുന്ന പൊതുജനങ്ങൾക്കായുള്ള ശാസ്ത്രയാൻ ഓപ്പൺ ഹൗസ് പ്രോഗ്രാമിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യയിലെ ജാതി വ്യവസ്ഥക്കെതിരെ പൊരുതുകയും സ്വാതന്ത്ര്യ സമരനാന്തരം ഇന്ത്യൻ ഭരണഘടന തയ്യാറാക്കുകയും ചെയ്യുന്ന പ്രവർത്തനത്തിൽ നേതൃത്വപര മായ പങ്കുവഹിച്ച ഡോ. ബി ആർ അംബേദ്കറിൻ്റെ ജീവിത സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പ്രവർത്തനമാണ് പൊളിറ്റിക്കൽ സയൻസ് പഠന വിഭാഗം ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published.