പയ്യനങ്ങാടി :ഐഎൻഎൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ എംഎൽഎയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പാർട്ടിയെ വിറ്റ് കോടികൾ സമ്പാദിച്ച അഴിമതിയിലും അത് മറച്ചുവെക്കാൻ പാർട്ടി പ്രവർത്തകർക്കിടയിൽ വർഗീയ വികാരമായ മതേതര വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിലും പ്രതിഷേധിച്ച് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടി ഐഎൻഎൽ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളും രാജിവച്ചു. പാർട്ടിക്ക് മന്ത്രിസ്ഥാനം ഉണ്ടായിരുന്ന കാലയളവിൽ ലക്ഷങ്ങൾ വാങ്ങി പല നിയമനങ്ങളും നടത്തിയത് തെളിവുകളോടെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. 9895237285. Adv.Shameer Payyanangadi
Leave a Reply